
സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് കിരീടം നേടിക്കൊടുത്ത പ്രകടനത്തിന് പിന്നാലെ,വീണ്ടും റെക്കോർഡ് പ്രകടനവുമായി ഇഷാൻ കിഷാൻ. അഹമ്മദാബാദിൽ നടന്ന വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരത്തിൽ കർണാടകയ്‌ക്കെതിരെ 33 പന്തിൽ സെഞ്ച്വറി അടിച്ചുകൊണ്ട് കിഷാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഈ നേട്ടത്തോടെ ഇഷാൻ കിഷാൻ ഇന്ത്യക്കാരിൽ രണ്ടാമത്തെ വേഗതയേറിയ ലിസ്റ്റ് എ സെഞ്ച്വറിയുടെ ഉടമയായി. സാകിബുൽ ഗാനി മാത്രമാണ് കിഷാനേക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
Also read: ചരിത്രം കുറിച്ച് ഇഷാൻ കിഷൻ: സെയ്ദ് മുഷ്താഖ് അലി ട്രോഫി ആദ്യമായി ജാർഖണ്ഡിന്
അഹമ്മദാബാദിലെ മത്സരത്തിൽ ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ കിഷാൻ, 38-ാം ഓവറിൽ കുമാർ കുഷാഗ്രയുടെ വിക്കറ്റ് വീണതിന് പിന്നാലെയാണ് ക്രീസിലെത്തിയത്. തുടർന്ന് വെറും 20 പന്തിൽ അർദ്ധസെഞ്ച്വറിയിലേക്കെത്തിയ കിഷാൻ, ഏഴ് ഫോറുകളും 14 സിക്‌സുകളും ഉൾപ്പെടെ 39 പന്തിൽ 125 റൺസ് അടിച്ചു. ജാർഖണ്ഡ് 8 വിക്കറ്റിന് 412 റൺസ് എന്ന കൂറ്റൻ സ്കോർ നേടി.
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കും അടുത്ത മാസം നടക്കുന്ന ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ കിഷാന്റെ ഈ പ്രകടനം, അദ്ദേഹത്തിന്റെ മികച്ച ഫോം വീണ്ടും ഉറപ്പിക്കുന്നതായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

