ക്ലബ് ലോകകപ്പിലെ കണ്ണീര്‍ കാഴ്ചയായ ജമാല്‍ മുസിയാല വീണ്ടും മൈതാനത്ത്; മൂന്ന് മാസത്തിന് ശേഷം പരിശീലനത്തിന് ഇറങ്ങി

jamal-musiala-bayern-germany

ക്ലബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊട്ടിയ കാലുമായി സ്ട്രച്ചറിൽ മൈതാനം വിട്ട ജമാല്‍ മുസിയാല വീണ്ടും മൈതാനത്ത്. മൂന്ന് മാസത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസം ബയേണ്‍ മ്യൂണിക്കിന്റെ ഫിറ്റ്‌നസ് കോച്ച് സൈമണ്‍ മാര്‍ട്ടിനെല്ലോക്കൊപ്പം അദ്ദേഹം ചില വ്യായാമങ്ങള്‍ നടത്തി.

പി എസ് ജിയുമായുള്ള മത്സരത്തിനിടെയാണ് 22കാരനായ ജര്‍മന്‍ ദേശീയ താരത്തിന് പരുക്കേറ്റിരുന്നത്. കാല്‍വണ്ണ പൊട്ടുകയും കണങ്കാല്‍ തെന്നിപ്പോകുകയും ചെയ്തിരുന്നു. പരുക്കിന്റെ വ്യാപ്തി കണ്ട് താരങ്ങള്‍ മുഖംപൊത്തിയത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

Read Also: ‘തൊട്രാ പാക്കലാം’ എന്ന് തിരുവനന്തപുരം, പിന്നാലെ തൃശൂരും കണ്ണൂരും: സ്കൂൾ ഒളിമ്പിക്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടർന്ന് തലസ്ഥാനം

ചെറിയ വ്യായാമങ്ങളാണ് ജമാല്‍ ചെയ്തത്. ഇതൊരു വലിയ ചുവടുവയ്പാണെന്ന് താരം പറഞ്ഞു. മൈതാനത്ത് വീണ്ടുമെത്തുകയെന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. കാലുകള്‍ക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ ആദ്യമായി ചാടിയത്. തുടര്‍ന്ന് ട്രെഡ്മില്ലില്‍ ഓടി. ഇപ്പോള്‍ മൈതാനത്തും അത് സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും ഫിറ്റ്‌നസ് നേടി വീണ്ടും ജഴ്‌സി അണിയാനാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist