ഇനി 1984 റൺസ് ദൂരം; മാസ്റ്റർ ബ്ലാസ്റ്ററെ ഓവർടേക്ക് ചെയ്യാൻ ഇംഗ്ലീഷ് താരം!

SACHIN

ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ സമ്മാനിച്ച രത്നമാണ് സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റിൽ സച്ചിൻ തീർത്തതുപോലെ ബാറ്റിങ്ങ് റെക്കോർഡുകൾ മറ്റൊരു താരവും ഇതുവരെ നേടിയിട്ടില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സച്ചിന്‍റെ ചില റെക്കോർഡുകളെങ്കിലും പഴങ്കഥയാകുന്നത് വലിയ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ, സച്ചിൻ തീർത്ത മറ്റൊരു ലോകറെക്കോർഡ് തകർക്കപ്പെടാനുള്ള സാധ്യതകൾ ഉയരുകയാണ്. അത് ഏതാണെന്ന് നോക്കാം…

ആധുനികകാല ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്‍റെ ഇതിഹാസതാരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയെുള്ളു. അത് ജോ റൂട്ടാണ്. ടെസ്റ്റ് ക്രിക്കറ്റിൽ റൺമലകൾ താണ്ടി മുന്നേറുന്ന ജോ റൂട്ടിന് മുന്നിലാ് നമ്മൾ ആദ്യം പറഞ്ഞ ആ ലോക റെക്കോർഡ് കാത്തിരിക്കുന്നത്. ടെസ്റ്റിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡാണ് ജോ റൂട്ടിനെ കാത്തിരിക്കുന്നത്. നിലവിൽ ക്രിക്കറ്റ് കളിക്കുന്നവരിൽ ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഏക താരവും ജോ റൂട്ടാണ്.

Also Read- കൊടുങ്കാറ്റായി അർഷദീപ് സിംഗ്; വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ തകർത്ത് പഞ്ചാബ്

ഇനി 1984 റൺസ് കൂടി നേടിയാൽ ജോ റൂട്ടിന് സച്ചിന്‍റെ റെക്കോർഡ് തകർക്കാണ്. ഒരൊറ്റ സീസൺകൊണ്ട് ഈ റെക്കോർഡ് നേടാൻ റൂട്ടിന് കഴിഞ്ഞേക്കില്ല. ഇപ്പോഴത്തെ ഫോം അടുത്ത രണ്ട് സീസണുകളിൽ തുടർന്നാൽ സച്ചിന്‍റെ റെക്കോർഡ് സ്വന്തം പേരിൽ എഴുതിചേർക്കാൻ സച്ചിന് കഴിയുമെന്ന് ഉറപ്പാണ്.

നിലവിൽ ജോ റൂട്ട് 13,937 റൺസാണ് ടെസ്റ്റിൽ നേടിയിട്ടുള്ളത്. ഇനിയും 1984 റൺസ് കൂടി നേടുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ സമീപകാലത്തെ റൂട്ടിന്‍റെ ഫോം പ്രതീക്ഷ നൽകുന്നതാണ്. 2023 മുതൽ 2025 വരെ, 35 ടെസ്റ്റുകളിൽ നിന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ റൂട്ട് 3,148 റൺസ് നേടിയതോടെയാണ് സച്ചിന്‍റെ റെക്കോർഡ് സുരക്ഷിതമല്ലെന്ന ചർച്ചകൾ ഉയരാൻ കാരണമായത്. ഇപ്പോഴത്തെ ഫോം തുടർന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ റൂട്ട് പുതിയ ചരിത്രമെഴുതുമെന്ന് ഉറപ്പാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News