ഇന്ത്യയ്ക്കെതിരെ ഇം​ഗ്ലണ്ടിന് വിജയിക്കാൻ സാധിക്കും; ചരിത്രം തിരുത്തിക്കുറിക്കും: ഇംഗ്ലീഷ് പേസർ ജോഷ് ടോങ്

josh tongue india vs England

ഇന്ത്യയ്‌ക്കെതിരായ ഓവലിലെ അഞ്ചാം ക്രക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ കഴിയുമെന്ന് ഇംഗ്ലീഷ് പേസർ ജോഷ് ടോങ്. 374 റൺ ലക്ഷ്യം മറികടക്കാനായി ഇറങ്ങിയ ഇംഗ്ലണ്ടിന് 50 റണ്ണെടുക്കുന്നതിനിടെ സാക്​ ക്രോളിയെ (14) നഷ്ടമായി. മത്സരത്തിലെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ശേഷമാണ് ടോങ് തന്റെ വിജയപ്രതീക്ഷ പങ്കുവെച്ചത്.

യശസ്വി ജയ്​സ്വാളിന്റെ സെഞ്ച്വറിയും ആകാശ്​ ദീപ്, വാഷിങ്​ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധ ശതകവുമാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ മികച്ച സ്​കോറൊരുക്കാൻ സഹായകമായത്.

Also Read: ഒരു ദശാബ്ദത്തിനുശേഷം സണ്‍ ഹ്യൂങ് മിന്‍ ടോട്ടനം ഹോട്ട്സ്പർ വിടുന്നു: താരം ലോസ് ആ‍ഞ്ചലസ് എഫ് സിയുമായി ചർച്ചയിൽ

ഞങ്ങളുടെ ബാറ്റിംഗ് കരുത്ത് വെച്ച് നോക്കുമ്പോൾ ഈ റൺസ് പിന്തുടർന്ന് വിജയിക്കാൻ സാധിക്കുമെന്നാണ് ജോഷ് ടോങ് പറഞ്ഞത്. 9 വിക്കറ്റും ശേഷിക്കെ ഇം​ഗ്ലണ്ടിന് വിജയിക്കാൻ ഇനി 324 റൺസ് കൂടി എടുക്കണം. പക്ഷെ ഓവലിലെ ഈ ടെസ്റ്റ് വിജയിക്കുകയാണെങ്കിൽ 123 വർഷം പഴക്കമുള്ള റെക്കോർഡും ഇം​ഗ്ലണ്ടിന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News