
പുരുഷ ജൂനിയർ വേൾഡ് കപ്പ് ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വെങ്കല മെഡൽ. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അര്ജന്റീനക്കെതിരെ രണ്ടു ഗോളുകൾക്കു പിന്നിൽ നിന്ന ശേഷമാണ് 4-2 മാർജിനിൽ ഇന്ത്യ ജയിച്ചത്. അവസാന പാദത്തിലാണ് ആതിഥേയർ നാല് ഗോളുകൾ അടിച്ചു 2016നു ശേഷം ആദ്യമായി പോഡിയത്തിൽ സ്ഥാനം പിടിച്ചത്.
കളിയുടെ ആദ്യ മൂന്നു പാദങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ലാറ്റിനമേരിക്കക്കാരെ നിർണായകമായ നാലാം പാദത്തിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ മറികടക്കുകയായിരുന്നു. 49-ാം മിനിറ്റിൽ അങ്കിത് പാൽ നേടിയ പെനാൽറ്റി കോർണർ ഗോൾ ഇന്ത്യയുടെ തിരിച്ചുവരവിന് തുടക്കമിട്ടു. 52-ാം മിനിറ്റിൽ മൻമീത് സിംഗിന്റെ ഫീൽഡ് ഗോൾ ഇന്ത്യക്ക് സമനില സമ്മാനിച്ചു. ഇതിനു പിന്നാലെ 57-ാം മിനിറ്റിൽ ശർദാനന്ദ് തിവാരിയും 58-ാം മിനിറ്റിൽ അൻമോൾ എക്കയും ടാപ്പ്-ഇനും ഇന്ത്യക്കായി ലക്‌ഷ്യം കണ്ടു.
Also read- സെമിയിൽ ജർമനിയോട് തോൽവി: ടീം ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പുറത്ത്
“അവസാന നിമിഷം വരെ പോരാടാനുള്ള മനസാണ് വിജയത്തിന്റെ അടിസ്ഥാനം,”പരിശീലകൻ പി.ആർ. ശ്രീജേഷ് പറഞ്ഞു. നേരത്തെ ഏകപക്ഷീയമായ സെമിഫൈനലിൽ ജർമ്മനിയോട് 1-5ന്റെ കനത്ത തോൽവി ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

