
മോം ക്യാ, നാലി, നാപു, നലി സലാജ്… അരുണാചലിലും നാഗാലാന്‍ഡിലും ജനിച്ചുവളര്‍ന്ന കുട്ടികള്‍. കേരള സ്‌കൂള്‍ ഒളിമ്പിക്സില്‍ ഇവര്‍ക്ക് എന്ത് കാര്യം എന്ന ചോദിക്കാന്‍ വരട്ടെ. കൊല്ലത്തിന്റെ കബഡി ടീമിലെ അംഗങ്ങളാണിവര്‍. കബഡിയില്‍ മാത്രമല്ല, ഡിസ്‌കസ് ത്രോ, ഫുട്ബോള്‍, വോളിബോള്‍, സ്‌കേറ്റിങ് തുടങ്ങിയവയിലെല്ലാം ഇവര്‍ മത്സരിക്കുന്നുണ്ട്.
പാരിപ്പള്ളി അമൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഇവര്‍. കേരള സിലബസില്‍ പഠിക്കുന്നു. മലയാളം കേട്ടാല്‍ മനസ്സിലാകുകയും ചെയ്യും… മലയാളം സംസാരിക്കാനും സാധിക്കും.
Read Also: ഓട്ടത്തിലും ചാട്ടത്തിലും മാത്രമല്ല ഖോ-ഖൊയിലും കോട്ടകെട്ടി പാലക്കാട്; അറിയാം ഈ പെണ്‍പുലി സംഘത്തെ
അത്ലറ്റിക്സില്‍ ഡിസ്‌കസ് ത്രോയിലും ലോങ്ജമ്പിലും ഇവരോടൊപ്പമുള്ള അരുണാചലുകാരായ കുട്ടികള്‍ മത്സരിക്കുന്നുണ്ട്. പത്ത് കുട്ടികളാണ് സ്‌കൂള്‍ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് എത്തിയത്. ഡിസ്‌കസ് ത്രോയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
നല്ല ശാരീരികക്ഷമതയാണ് ഇവരുടെ പ്രത്യേകത. മാത്രമല്ല, നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ച് ചെയ്യാനും അറിയാം. നോക്കൂ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തെ എത്രയെത്ര കുരുന്നുകള്‍ക്കാണ് അഭയമാകുന്നത്. സംസ്ഥാനത്തെ കുഞ്ഞുങ്ങളെ മാത്രമല്ല, രാജ്യത്തെ പാര്‍ശ്വവത്കൃത കുരുന്നുകളെ കൂടിയാണ് നാം ചേര്‍ത്തുനിര്‍ത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

