
അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയായി സൂപ്പർ താരം കഗിസോ റബാഡയുടെ പരുക്ക്. വാരിയെല്ലിന് പരുക്കേറ്റ റബാഡ ഇപ്പോഴും കളത്തിലേക്ക് തിരിച്ചെത്താനാകാതെ പുറത്തിരിക്കുകയാണ്. ഇതോടെ ലോകകപ്പിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന ആശങ്ക ഉയരുകയാണ്.
സൗത്ത് ആഫ്രിക്കയുടെ ആഭ്യന്തര ടി20 ലീഗിൽ സ്വന്തം ഫ്രാൻഞ്ചൈസിയായ എംഐ കേപ് ടൗണിന്റെ ആദ്യ മത്സരത്തിൽ റബാഡ കളിച്ചിരുന്നില്ല. രണ്ടാം മത്സരവും അദ്ദേഹം ഒഴിവാക്കുമെന്നാണ് സൂചന. ടീമിന്റെ ക്യാപ്റ്റൻ റഷീദ് ഖാൻ, ഡിസംബർ 31ന് നടക്കുന്ന മൂന്നാം മത്സരത്തിന് റബാഡ തയ്യാറാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
അങ്ങനെ സംഭവിച്ചാൽ, പോലും ജനുവരി 2ന് പ്രഖ്യാപിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ റബാഡയ്ക്ക് ഒരേയൊരു മത്സരം മാത്രമേ ബാക്കി ഉണ്ടാകൂ. ഫിറ്റ് ആണെങ്കിൽ, ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തെ നയിക്കാനുള്ള ഉത്തരവാദിത്വം റബാഡയ്ക്ക് തന്നെയായിരിക്കും.
എന്നാൽ ഫിറ്റ്നസിനെക്കുറിച്ച് സംശയം തുടരുകയാണെങ്കിൽ, പരുക്കേറ്റ ഡെയിൽ സ്റ്റെയിനിനെ 2019 ലോകകപ്പിൽ ഉൾപ്പെടുത്തി പിന്നീട് മാറ്റേണ്ടിവന്ന ദുരനുഭവം സെലെക്ടർമാരെ മാറ്റിചിന്തിച്ചിപ്പക്കം. റബാഡയുടെ പരുക്ക് സ്റ്റെയിനിന്റെ കരിയർ അവസാനിപ്പിച്ച പരുക്കിനെപ്പൊലേ ഗൗരവമേറിയതല്ലെന്നാണ് വിലയിരുത്തൽ.
ഒക്ടോബറിന് ശേഷം റബാഡ മത്സരക്രിക്കറ്റിൽ ഇറങ്ങിയിട്ടില്ല. ഇതിനിടെ, മറ്റ് ബൗളർമാരുടെയും പരുക്കുകൾ ദക്ഷിണാഫ്രിക്കയെ അലട്ടുന്നുണ്ട്. ജെറാൾഡ് കോറ്റ്സി മസിലിന് പരുക്കേറ്റ് പുറത്തിരിക്കുകയാണ്. എന്നാൽ 19 വയസ്സുകാരനായ ക്വീന മാഫാക്കയുടെ തിരിച്ചുവരവ് ടീമിന് ആശ്വാസമായി മാറിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

