സി കെ നായിഡു ട്രോഫി; ​ഗോവയെ നിലംപരിശാക്കി കേരളത്തിന് മൂന്നാമതും തുടർച്ചയായ മുന്നേറ്റം

cricekt

അണ്ടർ 23 സികെ നായിഡു ട്രോഫിയിൽ കേരളത്തിന് ​ഗോവയ്ക്കെതിരെ 2കൂറ്റൻ ജയം. 364 റൺസ് വി‍ജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവയെ 120 റൺസിന് എറിഞ്ഞിട്ട് കേരളം. അണ്ടർ 23 സികെ നായിഡു ട്രോഫിയിൽ കേരളത്തിന് ​ഗോവയ്ക്കെതിരെ 2കൂറ്റൻ ജയം. 364 റൺസ് വി‍ജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവയെ 120 റൺസിന് എറിഞ്ഞിട്ട് കേരളം. ബൗളിങ് നിരയിൽ അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നാരായൺ ആണ് കളിയിലെ താരം

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളം ജമ്മു കാശ്മീരിനെയും മേഘാലയെയും തോൽപ്പിച്ചിരുന്നു.കേരളത്തിന് ഇന്ന് ഒന്നാം ഇന്നിങ്സിൽ 255 റൺസും രണ്ടാം ഇന്നിങ്സിൽ 279 റൺസുമാണ് ലഭിച്ചത്. കേരളത്തിന് ഇന്ന് ഒന്നാം ഇന്നിങ്സിൽ 255 റൺസും രണ്ടാം ഇന്നിങ്സിൽ 279 റൺസുമാണ് ലഭിച്ചത്. അതേ സമയം ​ഗോവയ്ക്ക് ആദ്യ ഇന്നിങ്സിൽ 171-ഉം രണ്ടാം ഇന്നിങ്സിൽ 120 റൺസുമാണ് ലഭിച്ചത്.

Also read : T20 World Cup 2026: പകരം വീട്ടാൻ പാകിസ്ഥാൻ; വീണ്ടും ജയിക്കാൻ യുഎസ്

മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയായിരുന്നു. 25 റൺസെടുത്ത ശന്തനു നെവാഗിയെ എൽബിഡബ്ല്യുവിൽ എ ജിഷ്ണു കുടുക്കിയതോടെ ഗോവയുടെ പരാജയപ്പെടുത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം ആദ്യ സെഷനിൽ തന്നെ വിജയം സുനിശ്ചിതമാക്കിയിരുന്നു. കൈലാസിന് പുറമെ ജെഎസ് അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഝാർഖണ്ഡാണ് കേരളത്തിന്റെ അടുത്ത മത്സരത്തിലെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News