കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് പുരുഷോത്തമൻ ബ്ലാസ്റ്റേ‍ഴ്സ് വിടുന്നു

tg purushothaman

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ ബ്ലാസ്റ്റേ‍ഴ്സ് വിടുന്നു. 2021ൽ റിസർവ് ടീമിന്റെ മുഖ്യ പരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്.

പിന്നീട് അണ്ടർ-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹം, 2023 ജൂലൈയിലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായത്. 2024-25 സീസണിൽ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2024 ഡിസംബർ 17 ന്, ക്ലബ്ബിന്റെ ലീഗിലെ മോശം പ്രകടനം കാരണം മൈക്കൽ സ്റ്റാറെയെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെത്തുടർന്ന് , പുരുഷോത്തമനെയും ക്ലബ്ബിന്റെ റിസർവ് ടീം മുഖ്യ പരിശീലകനും യൂത്ത് ഡെവലപ്‌മെന്റ് മേധാവിയുമായ ടോമാസ് ചോഴ്‌സിനെയും ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക മാനേജർമാരായി നിയമിച്ചു.

ALSO READ: ‘ബാറ്റ് പിടിക്കാൻ അറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നിയന്ത്രിക്കേണ്ടത്, വിരമിച്ച കളിക്കാരെ ഏൽപ്പിക്കണം’: സുപ്രീം കോടതി

യുവനിരയിലും സീനിയർ ടീമിലും ഒരേപോലെ അച്ചടക്കത്തോടും പ്രൊഫഷണലിസത്തോടും കൂടി അദ്ദേഹം ക്ലബിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ബ്ലാസ്റ്റേ‍ഴ്സ് പറഞ്ഞു. ക്ലബ്ബിന്റെ വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾക്കും കഠിനാധ്വാനത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിച്ചു.

ALSO READ: കൊമ്പന്മാർ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു: എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ ചെയർമാൻ; ആദ്യം ഹോം മത്സരം ഫെബ്രുവരി 22 ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News