കൊമ്പന്മാർ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു: എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ ചെയർമാൻ; ആദ്യം ഹോം മത്സരം ഫെബ്രുവരി 22 ന്

kerala blasters + kaloor stadium

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു. പുതിയ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കലൂർ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ തന്നെ നടക്കും. ബ്ലാസ്റ്റേഴ്സിൻ്റെ കളികൾ കൊച്ചിയിൽ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് GCDA ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. കലൂർ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടന്നു വന്ന പശ്ചാത്തലത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ആലോചന തുടങ്ങിയത്.

എന്നാൽ സ്റ്റേഡിയം ഒരുക്കി എടുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തടസ്സമായി. ഇതോടെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്താൻ വീണ്ടും നീക്കം തുടങ്ങി. കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ ഇതിനിടെ ഏറെക്കുറെ പൂർത്തിയാവുകയും ചെയ്തു.

ALSO READ; എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ‘പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമം’; സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി

പുതിയ ഐ എസ് എൽ സീസണിലെ ബ്ലാസ്റ്റേഴ്സിൻ്റെ കളികൾ കൊച്ചിയിൽ നടക്കുമെന്നും ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും GCDA ഒരുക്കുമെന്നും ചെയർമാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു. ഫീസ് കുറക്കണം എന്ന ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യത്തിൽ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും നിയമപരമായി പരിഹരിക്കേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ പരിഹരിക്കുമെന്നും ചന്ദ്രൻ പിള്ള വ്യക്തമാക്കി. ഫെബ്രുവരി 22 ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യം ഹോം മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News