
ഒരു കണ്ണ് കവർന്ന ക്യാന്‍സറിനെ ഓടിത്തോൽപിച്ച് സ്കൂൾ ഒളിമ്പിക്സിൽ സ്വർണപ്പതക്കം തൂക്കി കുഞ്ഞ് ആദർശ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്‍ക്ലൂസീവ് അത്ലറ്റിക്‌സിലെ 400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് പാലക്കാട് ചെമ്പ്ര സി യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ എം ടി ആദര്‍ശ് ആദ്യദിനം പൊന്നണിഞ്ഞത്.
2016-ലാണ് ആദർശിൻ്റെ നിറമുള്ള ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ക്യാന്‍സര്‍ വരുന്നത്. പക്ഷേ ആദര്‍ശ് തളർന്നില്ല. ക്യാൻസറിനോട് പൊരുതുന്നതിനിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും വാശിയോടെ ആദര്‍ശ് മുന്നോട്ടുകുതിച്ചു. സ്പോർട്സിനോട് അതിയായ അഭിനിവേശമായി പിന്നീട് ആദർശിന്.
അമ്മയുടെ സഹജമായ പുത്രസ്നേഹം കാരണം പല തവണ നിരുത്സാഹപ്പെടുത്തിയിട്ടും ആദര്‍ശ് തന്റെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൈവിട്ടില്ല. കട്ടയ്ക്ക് കൂട്ടുനിന്ന കൂട്ടുകാരോടൊപ്പം കളിച്ചുതന്നെ മുന്നേറി. അമ്മ പ്രിയ സി പി എച്ച് എസ് എസ് പള്ളിപ്പുറം അധ്യാപികയാണ്. കുട്ടിക്കാലം മുതല്‍ പ്രിയക്കും ഓട്ടത്തില്‍ താത്പര്യം ഉണ്ടായിരുന്നു. ആ താത്പര്യം അവർ മകനിലേക്ക് പകരുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

