
ദുര്‍ഗപ്രിയ ആണ് സ്കൂൾ ഒളിമ്പിക്സിലെ താരം. പരിമിതികളോട് പോയി പണി നോക്കാൻ പറഞ്ഞ് അപാരമായ ഇച്ഛാശക്തിയോടെ ബോച്ചേ ഇനത്തിൽ മത്സരിച്ച് ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പൂജപുര സി എം ജി എച്ച് എസ് എസ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ദുര്‍ഗപ്രിയ. ജന്മനാ നട്ടെല്ലിനുണ്ടായ മുഴ കാരണം ചലനശേഷി നഷ്ടപ്പെട്ടയാളാണ് ദുർഗപ്രിയ.
ബോച്ചേ ടീം ഇനത്തിലാണ് ദുർഗപ്രിയ മത്സരിച്ചത്. സഹതാരത്തോടൊപ്പം മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. നേരിയ പോയിന്റ് വ്യത്യാസത്തില്‍ വിജയം നഷ്ടമായെങ്കിലും ദുര്‍ഗപ്രിയയുടെ മികവും പങ്കാളിത്തവും കൊണ്ട് സ്കൂൾ ഒളിമ്പിക്സ് വേറെ ലെവലായി. കാണികളിലും ആ പ്രകടനം ആവേശം നിറച്ചു. നിറകൈയടികളോടെ അവർ താരത്തെ പ്രോത്സാഹിപ്പിച്ചു. കായികമേളയുടെ ദീപശിഖ കേരളത്തിന്റെ ഫുട്‌ബോള്‍ മുത്ത് ഐ എം വിജയനോടൊപ്പം തെളിച്ചതും ദുർഗപ്രിയയാണ്.
തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ പ്രസന്നകുമാറിന്റെയും ഷിജിയുടെയും രണ്ടു മക്കളില്‍ ഇളയയാൾ. പഠനത്തിലും കലാരംഗത്തും സജീവമാണ്. അഭിനയരംഗത്തും അടയാളപ്പെടുത്തിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. രണ്ട് സിനിമകളില്‍ വേഷമിടുകയും ടി വി പരിപാടികളിലും പങ്കെടുത്തു. സാമ്മോഹന്‍, കേരളീയം തുടങ്ങിയ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചു.
സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, കവിതാലാപനം, പ്രസംഗം, ഉപന്യാസ- കവിത രചനാ മത്സരങ്ങള്‍ എന്നിവയില്‍ സമ്മാനം നേടി ഉപജില്ലാ മത്സരങ്ങളില്‍ സംഘനൃത്തം, നാടോടി നൃത്തം എന്നീയിനങ്ങളില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. 2024-ലെ താര ബാല്യ പുരസ്‌കാരം, അബ്ദുൾ കലാം പുരസ്‌കാരം എന്നിവയും ദുര്‍ഗപ്രിയക്ക് ലഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

