
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇടയ്ക്കിടെ ഇടയ്ക്കിടെ മഴ വില്ലാനാകുന്നുണ്ടെങ്കിലും. ഈ തുലാവർഷ മഴയിലും ചോരാത്ത ആവേശമാണ് ട്രാക്കിലിന്ന് കാണാനായത്. ഓവറോൾ പ്രകടനത്തിൽ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. 1277 പോയിന്റുമാണ് ഒന്നാം സ്ഥാനത്ത് തുടരുകരാണ് തലസ്ഥാനം.തൊട്ടുപിന്നാലെ 593 പോയിന്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനത്താണ്. 524 പോയിന്റുമായി പാലക്കാടാണ് മൂന്നാമത്.
ഇന്ന് നടന്ന മത്സരങ്ങൾ മധ്യകേരളത്തിന്റെ മുന്നേറ്റവും നമുക്ക് കാണാനായി. തുടക്കത്തിൽ എറണാകുളത്തിന്റെ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ ട്രാക്കിലെ മത്സരങ്ങൾ ആരംഭിച്ചതോടെ സ്ഥിതിഗതികൾ മാറി മറിഞ്ഞു. ട്രാക്കിലെ പാലക്കാടിന്റെ സ്വർണവേട്ട തുടരുകയാണ്. അത്‌ലെറ്റിക്സിൽ 83 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്താണ്. 30 പോയിൻ്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്താണ്.
ഇന്ന് നടന്ന ജൂനിയർ ഗേൾസ് ഡിസ്ക്കസ് ത്രോ മത്സരത്തിൽ ഒരു പിറക്കുന്ന കാഴ്ചയും ഉണ്ടായി. 9 വർഷം പഴക്കമുള്ള റെക്കോർഡാണ് കാസർഗോഡ് നിന്നുമുള്ള സോന മോഹൻ ടി മറികടന്നത്. തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജി ഇരട്ട സ്വർണം നേടി. സീനിയർ ഗേൾസ് 110 മീറ്റർ ഹഡിൽസിൽ ആയിരുന്നു അദിത്യയുടെ ഈ നേട്ടം.
ഹഡിൽസ് മത്സരങ്ങളിൽ മലപ്പുറത്തിന്റെ നാവാമുകുന്ദ തിരുനാവായയുടെ മുന്നേറ്റമുണ്ടായി എന്ന് തന്നെ പറയാം. 80 മീറ്റർ സബ് ജൂനിയർ ബോയ്സിൽ അഭയ് പ്രതാപ്, 110 മീറ്റർ സീനിയർ ബോയ്സിൽ ഫസലു ഹഖ് എന്നിവരും സ്വർണനേട്ടമുണ്ടാക്കി. 1500 മീറ്റർ ജൂനിയർ ബോയ്സിൽ
തിരുവനന്തപുരം സ്വർണം നേടി. ജി വി രാജ സ്കൂളിലെ ശിവപ്രസാദാണ് സ്വർണം കരസ്ഥമാക്കിയത്. 1500 മീറ്റർ ജൂനിയർ ഗേൾസിൽ പാലക്കാട് നിന്നുള്ള നിവേദ്യ കെ സ്വർണം നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

