സീനിയര്‍ ഗേള്‍സ് 50 മീറ്റര്‍ ബാക്ക്സ്‌ട്രോക്കില്‍ മീറ്റ് റെക്കോര്‍ഡോടെ മിന്നും താരമായി ദേവിക

Senior Girls 50m Backstroke

സീനിയര്‍ ഗേള്‍സ് 50 മീറ്റര്‍ ബാക്ക്സ്‌ട്രോക്കില്‍ മീറ്റ് റെക്കോര്‍ഡുമായി സ്വര്‍ണം കരസ്ഥമാക്കി ദേവിക. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ദേവിക കെ. 33.30 സെക്കന്‍ഡിലാണ് കോഴിക്കോടിന്റെ ദേവിക പുതു ചരിത്രം രചിച്ചത്.

2024ലെ മീറ്റ് റെക്കോഡായ 34.61 സെക്കന്റ് ആണ് മത്സരം പൂര്‍ത്തിയാക്കി ദേവിക പഴങ്കഥയാക്കിയത്. ഇതിന് പുറമെ, സീനിയര്‍ ഗേള്‍സ് 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റര്‍ ബാക്ക്സ്‌റ്റ്രോക്കിലും വെള്ളി സ്വന്തമാക്കിയ ദേവിക ഈ മീറ്റ് അക്ഷരാര്‍ത്ഥത്തില്‍ തന്റേതാക്കി മാറ്റി.

Also read – ‘സിപിഐ എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും; ഈ ബന്ധം ഏതെങ്കിലും രൂപത്തിൽ അറ്റുപോകുമെന്ന് ആരും കരുതേണ്ടതില്ല’: എ കെ ബാലൻ

ബാക്ക്സ്‌ട്രോക്ക് മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ അവസാന നിമിഷം വരെ ആത്മവിശ്വാസത്തോടെയായിരുന്നു ദേവികയുടെ കുതിപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ കഠിനപരിശീലനമാണ് ദേവിക നീന്തല്‍ക്കുളത്തില്‍ മെഡലുകളാക്കി മാറ്റിയത്.

തിരുവനന്തപുരത്തിന്റെ ആവണി ആര്‍ പിക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം പാലക്കാടിന്റെ അനുശ്രീയും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News