സൂപ്പര്‍ ലീഗ് കേരള ഫൈനലിൽ കണ്ണൂർ തൃശ്ശൂരുമായി കൊമ്പുകോർക്കും

ksl thrissur

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന്റെ കലാശ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക്ക് എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. ഡിസംബര്‍ 19 ന് കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 6 മണിക്കു നടക്കുന്ന ഫൈനലിലൂടെ ഈ സീസണിലെ വിജയികളെ കണ്ടെത്തും.

തിങ്കളാഴ്ച നടന്ന രണ്ടാം സെമിയിൽ മാർകസ്‌ ജോസഫിന്റെ ഹാട്രിക് മികവിൽ മലപ്പുറത്തെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്താണ് തൃശൂർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മലപ്പുറത്തിന് വേണ്ടി എൽഫോർസിയാണ്‌ ആശ്വാസ ഗോൾ നേടിയത്‌. ഫ്രീകിക്കിലൂടെയാണ്‌ മാർകസ്‌ തൃശൂരിന് ലീഡ്‌ സമ്മാനിച്ചെങ്കിലും ആദ്യ പകുതിയിൽ തന്നെ മലപ്പുറം തിരിച്ചടിച്ചു. മലപ്പുറത്തിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾ കണ്ട രണ്ടാം പകുതിയിൽ 84 ആം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ തൃശ്ശൂർ ലീഡ് വീണ്ടെടുത്തു. അധിക സമയത്തിൽ നേടിയ മൂന്നാം ഗോളോടെ തൃശൂർ ഫൈനൽ ഉറപ്പിച്ചു.

Also read: സൂപ്പർ ലീ​​ഗ് കേരളയുടെ തീ പാറുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം

നേരത്തെ നടന്ന ആദ്യ സെമിയിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ്‌ എഫ്സിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിൽ എത്തിയത്. രണ്ടാം പകുതിയിൽ മുഹമ്മദ്‌ സിനാന്റെ ബൂട്ടിൽ നിന്നായിരുന്നു നിർണായക ഗോൾ പെനാൽറ്റിയുടെ രൂപത്തിൽ പിറന്നത്.

Also read: സൂപ്പർ ലീഗ് കേരളയുടെ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു

ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഇലക്ഷന്‍ കാരണം സൂപ്പര്‍ ലീഗ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തിയ്യതി മാറ്റുകയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 21 ന് ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റൈസിംങ് മത്സരങ്ങള്‍ നടക്കുന്നത് കൊണ്ട് മത്സരം കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News