
കേരളത്തില്‍ സ്പോര്‍ട്സ് ഇക്കോണമി വികസിപ്പിച്ചെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം കളക്ടറേറ്റില്‍ കായിക വകുപ്പിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം വിഷന്‍ 2031-ന്റെ ഭാഗമായാണ് മുഖാമുഖം സംഘടിപ്പിച്ചത്. കായിക വികസനത്തിന് നിരവധി നിര്‍ദേശങ്ങള്‍ കായികതാരങ്ങളും അസോസിയേഷന്‍ പ്രതിനിധികളും മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷന്‍ 2031-ല്‍ ആവിഷ്‌കരിക്കുന്നത്.
ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്‌കൂള്‍ തലത്തില്‍ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, എഡിഎം എന്‍എം മഹറലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഋഷികേശ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

