
ഖൊ-ഖൊയില്‍ പാലക്കാടുകാര്‍ക്ക് ഒരു പ്രത്യേക വീര്യമാണ്. കഴിഞ്ഞ വര്‍ഷം ഖൊ-ഖൊയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി സ്വര്‍ണക്കപ്പ് നേടിയതിന്റെ തുടര്‍ച്ചയ്ക്കായാണ് ഇത്തവണയും സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് അവരെത്തിയത്. ടീമുകള്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്.
ഒറ്റ ദിവസത്തെ ക്യാമ്പ് നടത്തിയാണ് പാലക്കാട് ടീം തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. പരിമിതികള്‍ക്കിടയില്‍ നിന്നാണ് പാലക്കാട് ടീം അനന്തപുരിയില്‍ മാറ്റുരക്കാന്‍ എത്തിയത്. നിലവിൽ ദേശീയ നിലവാരത്തിലുള്ള മത്സരങ്ങളാണ് സ്കൂൾ കായിക മേളയിൽ നടക്കുന്നത്. മാറ്റിലാണ് ഖൊ-ഖൊ മത്സരം നടക്കുന്നത്. എന്നാൽ, പാലക്കാട് ടീമിന് മാറ്റില്ല. മാറ്റ് വെക്കുന്നതിന് ഏകദേശം 10 ലക്ഷം രൂപയാകും.
എന്നാൽ, പ്രതികൂല ഘടകങ്ങള്‍ക്കിടയിലും കിരീടം നേടുമെന്ന ദൃഢനിശ്ചയം ഇവരുടെ വാക്കുകളിലുണ്ട്. കബഡിയുടെ സ്വഭാവത്തിലുള്ള ഖൊ-ഖൊയില്‍ നാടന്‍ തൊട്ടുകളിയുടെ ചില ചേരുവകള്‍ കാണാന്‍ സാധിക്കും. പുരാതന ഇന്ത്യയില്‍ ജന്മം കൊണ്ട ഖൊ-ഖൊയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാനുള്ള യത്നത്തിലാണ് പാലക്കാടന്‍ ടീം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

