ബോക്‌സിന് പുറത്ത് നിന്നൊരു ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ട്; ലിയോ മാന്ത്രികതയില്‍ വീണ്ടും ഇന്റര്‍ മയാമി

lionel-messi-double-mls-inter-miami-vs-dc-united

ഇരട്ട ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസി കളം നിറഞ്ഞപ്പോൾ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തില്‍ ഡി സി യുണൈറ്റഡിനെതിരെ വൻ ജയവുമായി ഇന്റര്‍ മയാമി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മയാമിയുടെ ജയം. ടീം നേടിയ മൂന്ന് ഗോളുകളിലും മെസി ടച്ചുണ്ടായിരുന്നു.

രണ്ടാം പകുതിയിലാണ് മെസിയുടെ രണ്ട് ഗോളുകളും പിറന്നത്. അതിന് മുമ്പ് ആദ്യ പകുതിയില്‍ ഒരു അസിസ്റ്റ് നൽകിയിരുന്നു. മെസിയുടെ സ്വതസിദ്ധമായ ബോക്സിന് പുറത്തുനിന്നുള്ള ഇടങ്കാലൻ ഗോൾ കൂടിയുണ്ടായിരുന്നു ഈ മത്സരത്തിൽ. 66, 85 മിനുട്ടികളിലായിരുന്നു മെസിയുടെ ഗോളുകൾ. ഇതോടെ ഈ സീസണില്‍ 22 ഗോളുകള്‍ മെസി നേടി. ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡിനുള്ള മത്സരത്തില്‍ നാഷ്വില്ലെ എസ് സിയുടെ സാം സുറിഡ്ജിനേക്കാള്‍ ഒന്നിന് മുന്നിലാണ്.

Read Also: ഇന്ത്യ- പാക് സൂപ്പര്‍ സണ്‍ഡേ പോര് ഇന്ന്; സഞ്ജുവിന് ബാറ്റിങ് അവസരം കിട്ടുമോ, വലയ്ക്കുമോ ചൂടും ഹ്യുമിഡിറ്റിയും

2026 വരെ മയാമിയില്‍ തുടരുന്നതിനായി മെസി കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് തുടങ്ങിയവരും ഇന്റര്‍ മയാമി ടീമിന്റെ ഭാഗമായതിനാല്‍, മെസിക്ക് കാര്യങ്ങൾ എളുപ്പമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here