
പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഇതിഹാസതാരം ലയണല്‍ മെസിയുടെ വിസ്മയ പ്രകടനത്തില്‍ ഇന്റര്‍ മയാമിക്ക് വന്‍ ജയം. എം എല്‍ എസില്‍ എല്‍ എ ഗ്യാലക്‌സിക്കെതിരെ 3-1 എന്ന സ്‌കോറിനാണ് ജയം. മെസി ഒരു ഗംഭീരഗോളും അസിസ്റ്റും നടത്തി.
ജോര്‍ഡി ആല്‍ബ, മെസി, ലൂയിസ് സുവാരസ് എന്നീ വെറ്ററന്‍സാണ് ഗോള്‍ നേടിയത്. ആല്‍ബയാണ് ഗോള്‍ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. 43ാം മിനുട്ടിലായിരുന്നു അത്. എന്നാല്‍, 59ാം മിനുട്ടില്‍ ജോസഫ് പെയ്ന്റ്‌സിലൂടെ ഗ്യാലക്‌സി സമനില നേടി. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍, മെസി രക്ഷകനായി.
Read Also: മല്ലോര്‍ക്കയെ തകര്‍ത്ത് ബാഴ്‌സ; വോള്‍ഫിനെ ചുരുട്ടിക്കൂട്ടി സിറ്റിയും
84ാം മിനുട്ടില്‍ ഗംഭീരമൊരു ഗോള്‍. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് ബോളുമായ കുതിച്ച മെസി, തന്റെ തനത് സ്‌റ്റൈലില്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പെനാല്‍റ്റി ഏരിയയുടെ അരികെ നിന്ന് വലയുടെ താഴെ മൂലയിലേക്ക് ഉഗ്രനൊരു ഇടങ്കാലന്‍ ഷോട്ട്.
അതോടെ, മയാമി മുന്നിട്ടുനിന്നു. 89ാം മിനുട്ടില്‍ സുവാരസിന്റെ തകര്‍പ്പന്‍ ഗോള്‍ കൂടിയായതോടെ മയാമി ജയം ഉറപ്പിച്ചു. മെസിയുടെ അസിസ്റ്റിലാണ് സുവാരസ് ഗോള്‍ നേടിയത്. പുതുതാരം റോഡ്രിഗോ ഡി പോളില്‍ നിന്ന് പാസ് സ്വീകരിച്ച് മെസി സുവാരസിന് അസിസ്റ്റ് ചെയ്യുകയായിരുന്നു. വലതുകാലിന്റെ പേശീഭാഗത്ത് പരുക്കേറ്റതോടെ രണ്ടാഴ്ചയാണ് മെസി പുറത്തിരിക്കേണ്ടിവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

