സാൾട്ട് ലേക്ക് സേറ്റേഡിയത്തിലെ തിരക്ക് ; മെസ്സിയുടെ ക്ഷമ പോലും നഷ്ടപ്പെട്ടു

കൊൽക്കത്ത ന​ഗരം കാത്തിരുന്ന ആ ദിവസത്തെ സന്തോഷം സംഘാടന പിഴവ് കാരണം ഒരു പേടി സ്വപ്നം ആകുമെന്ന് ആരാധകർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ​ഗോട്ട് ഇന്ത്യൻ ടൂർ 2025 എന്ന പേരിൽ നാല് പ്രധാന ന​ഗരങ്ങളിലായി മൂന്ന് ദിവസത്തെ ടൂറിനാണ് മെസ്സി എത്തിയത്.

എന്നാൽ കാണികളെ അഭിവാദ്ധ്യം ചെയ്ത മെസ്സി 10 മിനിറ്റിൽ വേദി വിട്ടു. മെസ്സി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ തന്നെ വിഐപികളും, രാഷ്ട്രീയക്കാരും, സുരക്ഷഉദ്ദ്യോ​ഗർ ഉൾപ്പെടെയുള്ളവർ അ​ദ്ദേഹത്തെ വള‍ഞ്ഞു.ക്യാമറക്കണ്ണുകൾക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തീർത്ത 3 വലിയ സ്ക്രീനുകളിലേക്ക് താരത്തെ ഫോക്കസ് ചെയ്യാൻ കഴിഞ്ഞില്ല. അനിയന്ത്രിതമായ തിരക്ക് അക്ഷരാർത്ഥത്തിൽ മെസ്സിയെപ്പോലും കുറച്ച് കഴിഞ്ഞപ്പോൾ അസ്വസ്ഥനാക്കി എന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

Also read : മെസ്സിയെ 5 മിനിട്ടുപോലും കാണാനായില്ല; പ്രകോപിതരായി ആരാധകർ

മുൻ ഇന്ത്യൻ മിഡ് ഫീൽഡർ ലാൽകമൽ ഫൗമിയും പങ്കെടുത്ത പ്രമുഖരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടക്കത്തിൽ എല്ലാം നല്ല രീതിയിലായിരുന്നു. സ്റ്റേഡിയത്തിലേക്ക് വന്നപ്പോൾ അദ്ദേഹത്തെ ഉത്സാഹഭരിതനായാണ് കാണപ്പെട്ടത്. പുഞ്ചിരിക്കുകയും, ചുറ്റുമുണ്ടായിരുന്നവർക്ക് ഹസ്തദാനം നൽകുകയും ചെയ്തു എന്ന് ഫൗമി പറഞ്ഞു. എന്നാൽ പെട്ടെന്നായിരുന്നു തിരക്ക് വർദ്ധിച്ചതും പ്രദേശത്തെ സ്ഥിതി​ഗതികൾ വഷളായതും. ആരാധകർ കൂട്ടമായി സ്റ്റോഡിത്തിലേക്ക് ഇടിച്ച് കയറുകയും, ആവർത്തിച്ചുള്ള സെൽഫിക്കും ഓട്ടോ​ഗ്രാഫിനുമായുള്ള അഭ്യർത്ഥനയും സുരക്ഷ വീഴ്ചയും മെസ്സിയെ അസ്വസ്ഥനാക്കി. ചുറ്റുമുള്ളവർ സെൽഫിക്കായി തിരക്ക് കൂട്ടിയപ്പോൾ അദ്ദേഹം ശാന്തത നഷ്ടപ്പെട്ടു എന്നും ഫൗമി കൂട്ടിച്ചേർത്തു.


എന്നാൽ ഹൈദരാബാദ് പര്യടനം സു​ഗമമായി നടന്നു. പെനൽറ്റി ഷൂട്ടൗട്ട് ചെയ്യുകയും കാണികളുമായി സംവദിക്കുകയും അവരുടെ പ്രശംസയ്ക്ക് നന്ദി പറയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here