പുതിയ സീസണ്‍ മിന്നിക്കുമോ ചെമ്പട; നാളെ കമ്മ്യൂണിറ്റി ഷീല്‍ഡ് പരീക്ഷ, എതിരാളികള്‍ ക്രിസ്റ്റല്‍ പാലസ്

liverpool-vs-crystal-palace-community-shield

ആന്‍ഫീല്‍ഡില്‍ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നില്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ ഉയര്‍ത്തിയിട്ട് 75 ദിവസമേ ആയിട്ടുള്ളൂ. ലണ്ടനിൽ നാളെ മറ്റൊരു കിരീടം സ്വന്തമാക്കുമോയെന്ന് അറിയാം. പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിന് മുന്നോടിയായുള്ള കമ്മ്യൂണിറ്റി ഷീൽഡ് പോര് നാളെ നടക്കും. എഫ് എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസ് ആണ് എതിരാളികൾ.

പുതിയ സീസണ് ലിവർപൂൾ എത്രമാത്രം സുസജ്ജമാണെന്ന് നാളെയറിയാം. ഓഗസ്റ്റ് 15-ന് സ്വന്തം മൈതാനത്ത് ബോണ്‍മൗത്തിനെതിരെയാണ് ചാമ്പ്യന്മാരുടെ സീസൺ മത്സരം ആരംഭിക്കുന്നത്. ഓരോ പുതിയ സീസന്റെയും മുന്നോടിയായി ഇംഗ്ലീഷ് ചാമ്പ്യന്മാരും എഫ് എ കപ്പ് ജേതാക്കളും ഏറ്റുമുട്ടുന്നത് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യമാണ്.

Read Also: കരകയറാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി: റോഡ്രിക്ക് പരുക്ക്

പ്രധാന ട്രോഫിയാണോയെന്നതിൽ ഫുട്ബോൾ പണ്ഡിറ്റുകൾക്കിടയിൽ ചർച്ചയുണ്ടെങ്കിലും വെംബ്ലി സ്റ്റേഡിയത്തില്‍ 90,000-ത്തോളം കാണികളെത്തുന്ന മത്സരം ആവേശം കൊടുമുടിയോളം ഉയർത്തും. ലിവര്‍പൂള്‍ 16 തവണ ഈ കിരീടം ഉയർത്തിയിട്ടുണ്ട്. പ്രി സീസൺ മത്സരങ്ങളിൽ സീരി എ ടീമായ എ സി മിലാനെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു ലിവർപൂളിൻ്റെ ഏക തോല്‍വി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News