ജോട്ടയുടെ ഓര്‍മകള്‍ മുറ്റിനിന്ന സീസണ്‍ ഓപണറില്‍ ഗംഭീര ജയം നേടി ലിവര്‍പൂള്‍; തിളങ്ങി ചീസ, സലാ, എകിറ്റികെ, ഗാക്‌പോ

anfield-liverpool-diogo-jota-salah

കാറപകടത്തിൽ മരിച്ച സഹതാരം ഡിയോഗോ ജോട്ടയ്ക്ക്, പ്രീമിയർ ലീഗ് സീസൺ ഓപണറിലെ ജയം ആദരാഞ്ജലിയായി അർപ്പിച്ച് ലിവർപൂൾ. ആൻഫീൽഡിലെ മത്സരത്തിൽ ബോണിമൗത്തിനെതിരെ 4-2 എന്ന ഗംഭീര ജയമാണ് നിലവിലെ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. മത്സരം സമനിലയാകുമെന്ന് തോന്നിപ്പിച്ച അവസാന മിനുട്ടുകളിൽ രണ്ട് ഗോളുകൾ നേടി വിജയക്കൊടുമുടി കയറുകയായിരുന്നു ലിവർപൂൾ.

88-ാം മിനുട്ടിൽ ഫെഡറിക്കോ ചീസയുടെയും 94-ാം മിനുട്ടിൽ മുഹമ്മദ് സലായുടെയും ഗോളുകളാണ് വിജയം നൽകിയത്. രണ്ടാം പകുതിയില്‍ അന്റോയിന്‍ സെമെന്‍യോ ഇരട്ട ഗോളുകള്‍ നേടി ബോണിമൗത്തിന് പ്രതീക്ഷ നൽകിയിരുന്നു. പുതുതാരം ഹ്യൂഗോ എകിറ്റികെ, കോഡി ഗാക്‌പോ എന്നിവരാണ് ലിവർപൂളിനായി ആദ്യ ഗോളുകള്‍ നേടിയത്. ചീസയുടെ ഗംഭീര പ്രകടനത്തിന് കൂടിയാണ് ആൻഫീൽഡ് സാക്ഷ്യംവഹിച്ചത്.

Read Also: പരുക്കിനെ ട്രിബിള്‍ ചെയ്ത് മെസി വീണ്ടും ബൂട്ടുകെട്ടുന്നു; നാളെ പുലര്‍ച്ചെയുള്ള മത്സരത്തില്‍ ഇറങ്ങും

ജോട്ടയുടെ ദാരുണമായ മരണശേഷം ആദ്യമായാണ് ലിവർപൂൾ ആന്‍ഫീല്‍ഡില്‍ കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന് മുൻപ് ഒരു മിനുട്ട് മൗനം ആചരിച്ചു. മത്സരത്തിൻ്റെ അവസാനം, സ്റ്റേഡിയം ഒന്നടങ്കം ജോട്ടയുടെ പേര് പാടി കൈയടിക്കുമ്പോള്‍ സലാ കണ്ണീരണിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News