ലോങ് ജംപ് ലോക റോക്കോഡ് ഇതിഹാസം മൈക്ക് പവലിന് അനിശ്ചിതകാലത്തേക്ക് വിലക്ക്‌

mike powell

ലോങ് ജംപ് ഇതിഹാസം മൈക്ക് പവലിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ്. ലോങ് ജംപ് ലോക റോക്കോഡിനുടമയും പരിശീലകനുമാണ് മൈക്ക് പവല്‍ . മത്സരാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിലക്ക് ഏര്‍പ്പടുത്താന്‍ കാരണമെന്നാണ് റിപോര്‍ട്ട്. സസ്‌പെന്‍ഷന്‍ വിവരം എഐയു ആണ് പുറത്തുവിട്ടത്. അതേസമയം വിലക്കിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ല.

വിലക്ക് ഏര്‍പ്പെടുത്തിയതോടെ ശനിയാഴ്ച ടോക്യോയില്‍ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പവലിന് പങ്കെടുക്കാന്‍ കഴിയാതെ വരും. ലോക അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട മറ്റു മത്സരങ്ങളിലും പവലിന് പങ്കെടുക്കാന്‍ സാധിക്കില്ല.

Also read – കുറേ സമയമായില്ലെ ഇരുപ്പ് തുടങ്ങിയിട്ട്: വിരാട് കൊഹ്ലിയെയും അനുഷ്ക ശർമയെയും ന്യൂസിലൻഡിൽ വെച്ച് റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി

1991ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് താരം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. അമേരിക്കകാരനായ പവല്‍ ലോസ് ആഞ്ജലീസിനടുത്തുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ പരിശീലകനാണ്. രണ്ടുതവണ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവാണ്.

content summary: Long jump world record holder mike Powell suspended.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News