
കഴിഞ്ഞ സീസണിൽ ചരിത്രം സൃഷ്ടിച്ച പാരീസ് സെന്റ്- ജെര്‍മെയ്ൻ്റെ (പി എസ് ജി) ഗോൾവലക്ക് മുന്നിൽ ചൈനീസ് വന്മതിലായിരുന്ന ഗിയാന്‍ലൂയിഗി ഡൊണാറുമ്മ ക്ലബിൽ നിന്ന് പുറത്തേക്ക്. അദ്ദേഹം ഇനി പി എസ് ജിയിൽ നം.1 ഗോൾകീപ്പറായിരിക്കില്ല. ലില്ലിയിൽ നിന്ന് ലൂക്കാസ് ഷെവലിയറെ അദ്ദേഹത്തിന് പകരം പി എസ് ജി എത്തിച്ചതോടെയാണിത്. ഷെവലിയറുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി പി എസ് ജി സ്ഥിരീകരിച്ചു.
40 മില്യണ്‍ യൂറോ (47 മില്യണ്‍ ഡോളര്‍) ഫീസും 15 മില്യണ്‍ യൂറോ (17 മില്യണ്‍ ഡോളര്‍) അധിക ബോണസും നല്‍കിയാണ് ഷെവലിയറെ എത്തിച്ചത്. ഇതോടെ ഡൊണാറുമ്മക്ക് പുതിയ ക്ലബ് തേടേണ്ടി വരും. ഇറ്റാലിയന്‍ താരത്തെ നിലനിര്‍ത്താനും ഈ സീസണില്‍ ടീമില്‍ രണ്ട് മികച്ച കീപ്പര്‍മാരെ ഉള്‍പ്പെടുത്താനും പി എസ് ജി ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
Read Also: കെസിഎൽ പോരാട്ടത്തിൽ കരുത്തോടെ കപ്പ് നിലനിർത്താൻ ഏരീസ് കൊല്ലം സെയിലേഴ്സ്
ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന്‍ എന്നിവയില്‍ നിന്ന് ഡോണറുമ്മക്ക് ഓഫര്‍ വരാനിടയുണ്ട്. നിലവിലെ കരാറില്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് പി എസ് ജിയുടെ നീക്കമുണ്ടായത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവ നേടിയിരുന്നു പി എസ് ജി. പുറമെ ക്ലബ് ലോകകപ്പിൽ ഫൈനലിലും എത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

