
ഇന്ത്യക്കാർക്ക് മഹേന്ദ്ര സിംഗ് ധോണി വെറുമൊരു വ്യക്തി മാത്രമല്ല. ഒരു വികാരമാണ്. ഇന്ത്യൻ ക്രിക്കറ്റിനെ ലോകോത്തരമാക്കിയ ഈ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റന്റെ കാറുകളോടും ബൈക്കുകളോടുമുള്ള കമ്പം രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ക്കും വാഹനപ്രേമികള്‍ക്കും പറഞ്ഞു നൽകേണ്ട ആവശ്യമില്ല. വിന്റേജ് ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെയുള്ള അദ്ദേഹത്തിന്റെ ഗ്യാരേജ് ഏതൊരു വാഹന പ്രേമിയുടെയും സ്വപ്നമാണ്.
ഇപ്പോഴിതാ ഒരു ആരാധകന്റെ പുതിയ വാഹനത്തിന് മുകളിൽ താരം ഒപ്പിട്ടുനൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധകന്റെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ന്റെ പെട്രോൾ ടാങ്കിന് മുകളിൽ ധോണി ഒപ്പിടുന്ന വീഡിയോയ്ക്ക് ഇതിനോടകം തന്നെ 52 മില്യൺ വ്യൂസ് ആണ് ലഭിച്ചത്. വാഹനത്തില്‍ ഓട്ടോഗ്രാഫ് പതിപ്പിച്ചതിന് ശേഷം ധോണി ‘പോയി വരൂ എന്നിട്ട് റിവ്യൂ പറയൂ’ എന്ന് പറയുന്നതായും വീഡിയോയിൽ ഉണ്ട്. ആരാധകൻ പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്തൊരു ഭാഗ്യവാനാണ് താങ്കൾ എന്നും ധോണി ഒപ്പിട്ടില്ലെ ഇനി വാഹനത്തിന്റെ വില മൂന്ന് കോടിയിലെത്തും എന്നടക്കമുള്ള കമന്റുകൾ വീഡിയോക്ക് താഴെ വന്നിട്ടുണ്ട്.
ALSO READ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെമ്പട പിന്നോട്ട്; ലിവർ പൂളിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയം
അപൂര്‍വ്വമായ കാറുകളും പഴയ കാലത്ത് ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന ബൈക്കുകളും ഉള്‍പ്പെടെ വലിയ വാഹനശേഖരമാണ് ധോണിക്ക് സ്വന്തമായുള്ളത്. മെഴ്‌സിഡസ് ബെന്‍സ് ജി-വാഗണ്‍ പോലുള്ള കരുത്തുറ്റ ആഡംബര എസ്.യു.വികള്‍ മുതല്‍ നിസാന്‍ ജോങ്ക പോലെയുള്ള ആപൂര്‍വ്വ വാഹനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

