വിജയ് ഹസാരേ ട്രോഫി: മധ്യപ്രദേശിനെതിരെ കേരളത്തിന് തോൽവി

vidarbha-vs-kerala-ranji-final

മധ്യപ്രാദേശിനെതിരായുള്ള വിജയ് ഹസാരേ ട്രോഫി മത്സരത്തിൽ കേരളത്തിന് തോൽവി. വിജയിക്കാൻ 215 റൺസ് വേണ്ടിയിരുന്ന കേരളം അഹമ്മദാബാദിൽ 41ആം ഓവറിൽ 167 റൺസിന് പുറത്തായി. 42 റൺസുകൾ നേടിയ മുഹമ്മദ് ഷറഫുദ്ദീനും 30 റൺസ് നേടിയ സൽമാൻ നിസാറിനും മാത്രമേ കേരള നിരയിൽ പൊരുതാനെങ്കിലും കഴിഞ്ഞുള്ളു, വെറും അഞ്ചോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ശുഭം ശർമ്മയടങ്ങിയ മധ്യപ്രദേശ് ബൗളർമാരാണ് കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി സമ്മാനിച്ചത്

Also Read: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം

നേരത്തെ, സ്പിന്നർമാരായ അങ്കിത് ശർമയുടെയും ബാബാ അപരാജിത്തിന്റെയും മികവിൽ മധ്യപ്രദേശിനെ 214 റൺസിന് കേരളം പുറത്താക്കി. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിന് അയക്കപ്പെട്ട മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ കേരള ബൗളർമാർ കനത്ത സമ്മർദ്ദം സൃഷ്ടിച്ചു. പേസർമാർ തുടക്കത്തിൽ കൃത്യമായ ലൈനും ലെങ്തും പാലിച്ചെങ്കിലും മധ്യ ഓവറുകളിൽ സ്പിന്നർമാരാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അങ്കിത് ശർമ തന്റെ ഓഫ്ബ്രേക്ക് ബൗളിംഗിലൂടെ ബാറ്റ്സ്മാന്മാരെ കുഴപ്പത്തിലാക്കി, നിർണായക സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി.

Also Read: വിജയ് ഹസാരെ ട്രോഫി: കേരളത്തെ എട്ട് വിക്കറ്റുകൾക്ക് തകർത്ത് കർണാടകം

മറ്റൊരുവശത്ത്, ബാബാ അപരാജിത് തന്റെ അനുഭവസമ്പത്തും കൃത്യതയും ഉപയോഗിച്ച് റൺസുകളുടെ ഒഴുക്ക് നിയന്ത്രിച്ചു. ഇരുവരുടെയും കൂട്ടുകെട്ടാണ് മധ്യപ്രദേശിന്റെ ബാറ്റിംഗ് നിരയെ തളർത്തിയത്. തുടർച്ചയായ വിക്കറ്റുകൾ നഷ്ടമായതോടെ മധ്യപ്രദേശിന് വലിയ സ്കോർ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. 47ആം ഓവറിന്റെ ആദ്യ പന്തിൽ 214 റൺസിലാണ് മധ്യപ്രദേശിന്റെ ഇന്നിങ്‌സ് അവസാനിച്ചത്.കേരളത്തിനായി അങ്കിത് ശർമ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മധ്യപ്രദേശിനായി ഹിമാൻഷു മന്ത്രി 93 റൻസുകൾ നേടി ടീമിനെ മാന്യമായ സ്‌കോറിൽ എത്തിച്ചു. വാലറ്റത്തു 25 പന്തിൽ 37 റൺസ് നേടിയ ത്രിപുരേഷ് സിങ്ങും ടീമിന്റെ സ്കോർ 200 കടത്തുന്നതിൽ നിർണ്ണയ പങ്കു വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News