
സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്കിൽ അവേശകാഴ്ച സമ്മാനിച്ച് 200 മീറ്റർ ഓട്ടമത്സരങ്ങൾ. ജൂനിയർ ഗേൾസ് 200 മീറ്ററിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ് സ്കൂളിലെ ദേവനന്ദ ബൈജു റെക്കോർഡോടെ സ്വർണം നേടി. 200 മീറ്റർ മത്സരങ്ങളിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് ദേവനന്ദ തകർത്ത്. ഒരു മാസത്തിന് മുൻപേയാണ് ദേവനന്ദയ്ക്ക് അപ്പെന്റിസൈറ്റിസ് ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു. സർജറി വേണമെന്ന് ഡോക്ടർ ഉറപ്പിച്ച് പറഞ്ഞിട്ടും കായിക മേളയ്ക്ക് മുൻഗണന നൽകുകയായിരുന്നു ദേവനന്ദ. ദാ ഇപ്പോൾ തന്റെ ദൃഢനിശ്ചയത്തെ ഇരട്ട സ്വർണമാക്കി മാറ്റിയിക്കുകയാണ് ഈ കായിക താരം. വേദന ഉണ്ടായിരുന്നെന്നും ഈ നേട്ടം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലായെന്നും പറഞ്ഞ ദേവനന്ദ മാധ്യമങ്ങൾക്ക് മുൻപിൽ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ആവേശവും ആനന്ദവും നിറഞ്ഞ കാഴ്ചകളാണ് ചന്ദ്രശേഖർ സ്റ്റേഡിയത്തിൽ ഇന്ന കാണായത്.
സീനിയർ ഗേൾസ് 200 മീറ്ററിൽ ആദിത്യ അജിയ്ക്കാണ് സ്വർണം. ഇതോടെ കായികമേളയിലെ മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണ നേടുന്ന താരമായി ആദിത്യ അജി. ഇഞ്ചോടിഞ്ച് പോരാട്ടമായി 200 മീറ്ററിൽ നടന്നത്. ഫോട്ടോ ഫിനിഷിങ്ങിൽ ഒപ്പമുണ്ടായിരുന്നത് കോഴിക്കോട് നിന്നുള്ള ജ്യോതി ഉപാധ്യയാണ്.
ALSO READ: താങ്ങും തണലുമായ പിതാവ് നഷ്ടപ്പെട്ടത് കഴിഞ്ഞമാസം; പപ്പയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സെഫാനിയക്ക് പോള്‍ വാള്‍ട്ടില്‍ സുവര്‍ണ നേട്ടം
200 മീറ്റർ ജൂനിയർ ബോയ്സിലും ഇന്ന് റെക്കോർഡ് പിറന്നും. എച്ച്എസ്എസ് ചാരമംഗലം സ്കൂളിലെ അതുൽ ടി.എമ്മിന് മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. 21.87 സെക്കൻഡിൽ ഫിനിഷിംഗ്. വീണ്ടും റെക്കോർഡോടെയാണ് അതുൽ ടി എമ്മിന്റെ ഈ ഇരട്ടസ്വർണനേട്ടം. 100 മീറ്ററിലും അതുൽ റെക്കോർഡ് കുറിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

