‘മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ അടുത്ത മാര്‍ച്ചില്‍, അല്ലെങ്കില്‍ അതിനടുത്ത വര്‍ഷം എത്തുമെന്ന് തന്നെ കരുതുന്നു’; സംഘാടകരുടെയും കായിക മന്ത്രിയുടെയും ശ്രമങ്ങളെ അഭിനന്ദിച്ച് സിബി ഗോപാലകൃഷ്ണന്‍

mesii at kerala gopalakrishnan post

മെസിയും ടീമും നവംബറില്‍ കേരളത്തില്‍ എത്തുന്നത് ഫിഫ അപ്രൂവല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചത് കഴിഞ്ഞ ദിവസമാണ്. കളി അടുത്ത വിന്‍ഡോയിലേയ്ക്ക് മാറ്റിയതായാണ് സ്‌പോണ്‍സര്‍ അറിയിച്ചിരിക്കുന്നത്. സംഘാടകരുടെയും കായികമ ന്ത്രിയുടെയും ശ്രമങ്ങളെ അഭിനന്ദിച്ച് സെന്റ് ലൂസിയ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സിബി ഗോപാലകൃഷ്ണന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് തന്നെയാണ് കരുതുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു പക്ഷെ അടുത്ത മാര്‍ച്ചില്‍ അല്ലെങ്കില്‍ അതിനടുത്ത വര്‍ഷം കേരള കായിക പ്രേമികളുടെ ഈ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും മെസ്സി വരില്ല വരില്ല എന്ന് വിവിധ കോണുകളില്‍ നിന്നും വരുന്ന ഊഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയ, സംഘാടകരുടെയും കായികമന്ത്രിയുടെയും ശ്രമങ്ങളെ കുറിച്ച് തന്റെ പോസ്റ്റില്‍ അദ്ദേഹം എടുത്തു പറയുന്നുണ്ട്.

Also read – കായിക മാമങ്കത്തിന് തിരശ്ശീല വീണു: ഓവറോള്‍ ചാമ്പ്യൻഷിപ്പ് കപ്പ് തിരുവനന്തപുരത്തിന് സമ്മാനിച്ചു

മെസിയും അര്‍ജന്റീനെയെ പോലുള്ള ഒരു ടീമും കേരളത്തില്‍ വന്ന് കളിച്ചാല്‍ വിവിധ മേഖലകളിലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറയുന്നു. 47 കോടി സോഷ്യല്‍ മീഡിയ ഫോള്ളോവെര്‍സ് ഉള്ള അര്‍ജന്റീനാ ടീം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അവരുടെ പേജില്‍ പോസ്റ്റ് ചെയ്താല്‍ കേരളത്തിലെ ടൂറിസം മേഖലയില്‍ ഉണ്ടാക്കാവുന്ന ഉണര്‍വ്വ് വളരെ വലുതാണെന്നും എന്നാല്‍ ഇതിന് തടയിടാനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍, ലാഭമല്ലാതെ കേരളത്തിന് ഒന്നു നഷ്ടപ്പെടാനില്ലെന്നും മെസ്സിയും അര്‍ജന്റീനയും കേരളത്തില്‍ വരരുതെന്ന് തീവ്രമായി ആഗ്രഹിച്ച വിമര്‍ശകര്‍ക്ക് കൃത്യമായി മറുപടി നല്‍കിയുമാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിക്കുന്നത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News