
2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ. വെള്ളിയാഴ്ച നൈജറിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് വിജയിച്ചതോടെയാണിത്. മൊറോക്കോ തട്ടകമായ റാബത്തില്‍ ആയിരുന്നു മത്സരം. മൊറോക്കോയ്ക്കായി ഇസ്മായില്‍ സൈബാരി രണ്ട് ഗോളുകള്‍ നേടി. അയ്യൂബ് എല്‍ കാബി, ഹംസ ഇഗമനെ, അസെദീന്‍ ഔനാഹി എന്നിവര്‍ ഒന്ന് വീതം ഗോളുകൾ അടിച്ചു.
പുനരുദ്ധരിച്ച പ്രിന്‍സ് മൗലെ അബ്ദെല്ലാ സ്റ്റേഡിയത്തില്‍ അറ്റ്‌ലസ് ലയണ്‍സിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവരുടെ തുടര്‍ച്ചയായ ആറാമത്തെ വിജയം കൂടിയാണ്. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടുകളില്‍ 100 ശതമാനം റെക്കോര്‍ഡുള്ള ഏക ടീം ഇപ്പോഴും മൊറോക്കോയാണ്.
Read Also: ഇരട്ടഗോളുമായി റൊണാൾഡോ; അർമേനിയയെ തകർത്ത് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പറങ്കിപ്പട
ഖത്തർ വേദിയായ 2022-ലെ ലോകകപ്പില്‍ മൊറോക്കോ പ്രകടിപ്പിച്ച വീരഗാഥ ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി അവര്‍ മാറിയിരുന്നു. അന്ന് വമ്പൻ ടീമുകളെയായിരുന്നു മൊറോക്കോ തറപറ്റിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

