
ആരോഗ്യ രംഗത്തെ പ്രവർത്തകരെ അണിനിരത്തികൊണ്ട് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിന് കൊച്ചിയിൽ ആരംഭം കുറിച്ചു. ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ എം ടി എച്ച് ക്രിക്കറ്റ് ടൂർണമെന്റിനാണ് ഇതോടെ തുടക്കമിട്ടത്. ത്രിപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ടൂർണമെന്റിൽ ഉടനീളം ഇരുപതോളം ആശുപത്രികൾ പങ്കെടുക്കുന്നുണ്ട്. സിനിമതാരം ഷിയാസ് കരീംമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന സൗഹൃദ മത്സരത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡോക്ടേഴ്സും എറണാകുളം പ്രസ് ക്ലബ്ബ് ടീമും തമ്മിൽ മത്സരിച്ചു. 8 വിക്കറ്റ് നേട്ടത്തോടെ പ്രസ് ക്ലബ് ടീം വിജയികളായി. രഞ്ജു മത്തായി ആണ് മാൻ ഓഫ് ദ മാച്ച്.
Also read : ഇംഗ്ലണ്ടിനായി പൊരുതി റൂട്ട്, സെഞ്ച്വറി തികയ്ക്കാൻ ഒരുങ്ങി ട്രാവിസ് ഹെഡ് അറിയാം ആഷസ് വിശേഷങ്ങൾ
സൗഹൃദ മത്സരത്തിന്റെ സമ്മാനദാനം ക്രിക്കറ്റർ സച്ചിൻ ബേബി നിർവഹിച്ചു. രഞ്ജി പ്ലേയർ പി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നാണ് ഫൈനൽ മത്സരം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഹോസ്റ്റ്പിറ്റലാണ് ടൂർണ്ണമെൻ്റ് ഹോസ്റ്റ് ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

