ആ വേഗതക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ വഴിമാറി; ഇത് മലപ്പുറത്തിന്റെ സുല്‍ത്താന്‍

Muhammed Sultan

അഞ്ചു കിലോമീറ്റര്‍ നടത്തമത്സരത്തില്‍ പുതു ചരിത്രം കുറിച്ച് മലപ്പുറത്തിന്റെ മുഹമ്മദ് സുല്‍ത്താന്‍. 9 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരിയിലെ വിദ്യാര്‍ഥിയാണ് 18 കാരനായ മുഹമ്മദ് സുല്‍ത്താന്‍ എ കെ. 2016ല്‍ അനീഷ് എ സ്ഥാപിച്ച 21.50 എന്ന റെക്കോര്‍ഡ് സമയമാണ് ഈ പ്ലസ്ടു വിദ്യാര്‍ത്ഥി 21.40 എന്നതിലേക്ക് ഭേദിച്ചത്.

മൂന്നുവര്‍ഷമായി നടത്ത ഇനത്തില്‍ പരിശീലനം നടത്തുന്നുണ്ട് സുല്‍ത്താന്‍. കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണവും ദേശീയതലത്തില്‍ വെള്ളിയും സുല്‍ത്താനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി 5 കിലോമീറ്റര്‍ നടത്ത ഇനത്തിലെ സ്വര്‍ണ്ണം സുല്‍ത്താന്റെ സ്വന്തമാണ്. തന്റെ മികച്ച സമയം 21.17 ആണെന്നും മഴയായതിനാല്‍ വാമപ്പ് ചെയ്യാന്‍ കഴിയാത്തത് പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും സുല്‍ത്താന്‍ പറഞ്ഞു. പുതിയ മീറ്റ് റെക്കോര്‍ഡ് ലക്ഷ്യമിട്ടിരുന്നതായും സുല്‍ത്താന്‍ വ്യക്തമാക്കി.

ALSO READ – താങ്ങും തണലുമായ പിതാവ് നഷ്ടപ്പെട്ടത് കഴിഞ്ഞമാസം; പപ്പയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സെഫാനിയക്ക് പോള്‍ വാള്‍ട്ടില്‍ സുവര്‍ണ നേട്ടം

പത്താംതരം കഴിഞ്ഞാണ് സുല്‍ത്താന്‍ ഐഡിയല്‍ ഈ എച്ച് എസ് എസില്‍ എത്തുന്നത്. സുജിത്ത് കെ ആര്‍ ന്റെ കീഴിലായിരുന്നു പരിശീലനം. ഒപ്പം പരിശീലകരായ നദീഷ് ചാക്കോയും ടോമി ചെറിയാനും ഉണ്ടായിരുന്നു. 200 മീറ്റര്‍ ട്രാക്കില്‍ ആയിരുന്നു സുല്‍ത്താന്റെ പരിശീലനങ്ങള്‍ കൂടുതലും. ഇടയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും പരിശീലിക്കാറുണ്ട്. 5 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിയ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച് എസ് എസ് വിദ്യാര്‍ഥി ആദിത്ത് വി അനിലും റെക്കോര്‍ഡ് തിരുത്തിയാണ് മെഡല്‍ നേട്ടം കൈവരിച്ചത്. 21.47 എന്ന സമയത്തിലാണ് വെള്ളി മെഡല്‍ നേടിയത്. പ്രതികൂല കാലാവസ്ഥയിലും നടന്നുകയറി പുതിയ ചരിത്രമെഴുതി വെച്ചിരിക്കുകയാണ് സുല്‍ത്താനും ആദിത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News