വിജയ് ഹസാരേ ട്രോഫി: മുംബൈക്ക് 9 വിക്കറ്റ് വിജയം

വിജയ് ഹസാരേ ട്രോഫിയിൽ ജയ്‌പ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ചത്തീസ്ഗഢിനെതിരെ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ജയ്പൂരിയ വിദ്യാലയ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇടംകൈ സ്പിൻ ഓൾറൗണ്ടർ ശംസ് മുലാനിയാണ് മുംബൈയുടെ വിജയശില്പി. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുലാനി ചത്തീസ്ഗഢ് ബാറ്റിംഗ് നിരയെ തകർത്തു.

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് സാഹചര്യങ്ങൾ പൂർണമായി ഉപയോഗിക്കാനായി. നായകൻ ഷാർദൂൾ ഠാക്കൂർ തുടക്കത്തിൽ തന്നെ ചത്തീസ്ഗഢ് ടോപ്പ് ഓർഡർ പിഴുതെറിഞ്ഞു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഠാക്കൂർ, അഞ്ച് ഓവറുകൾ പൂർത്തിയാകുമ്പോഴേക്കും എതിരാളികളെ 9 റൺസിന് 3 വിക്കറ്റുകൾ എന്ന നിലയിലേക്ക് തള്ളിവിട്ടു.

Also Read : Also Read: വിജയ് ഹസാരെ ട്രോഫി: രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ മുംബൈക്ക് ജയം

തുടർന്ന് അശുതോഷ് സിംഗ്, സഞ്ജിത് ദേശായി എന്നിവരുടെ വിക്കറ്റുകളും ഠാക്കൂർ സ്വന്തമാക്കി. ഇരുവരും സ്ലിപ്പിൽ സർഫറാസ് ഖാൻ പിടിച്ച കാച്ചുകളിലൂടെയാണ് പുറത്തായത്. മധ്യ ഓവറുകളിൽ ശംസ് മുലാനിയുടെ കൃത്യമായ ഇടംകൈ സ്പിൻ ചത്തീസ്ഗഢിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

നിശ്ചിത 50 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപേ തന്നെ ചത്തീസ്ഗഢ് കുറഞ്ഞ 142 എന്ന സ്കോറിൽ ഒതുങ്ങി. മറുപടി ബാറ്റിംഗിൽ മുംബൈ ബാറ്റ്സ്മാന്മാർ ആത്മവിശ്വാസത്തോടെ കളിച്ച് ലക്ഷ്യം എളുപ്പത്തിൽ മറികടന്നു. ഇഷാൻ മുൻചന്ദാനി 19 റണ്സെടുത്തു മടങ്ങിയെങ്കിലും അംഗരീഷ് രഘുവന്ഷിയും സിദ്ധേഷ് ലഡും ടീമിനെ വിജയത്തിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News