
ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഔദ്യോഗികമായിഅറിയിച്ചു ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഡിസംബറിൽ നടന്ന ഐപിഎൽ മിനി ലേലത്തിൽ 9.20 കോടി രൂപയ്ക്ക് ആണ് ഇടങ്കയ്യൻ ബൗളറായ മുസ്തഫിസുറിനെ ഷാരൂഖ് ഖാന്റെ ടീം സ്വന്തമാക്കിയത്. ബംഗ്ലാദേശിൽ ഏതാനും നാളുകളായി നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളുടെയും മതന്യൂനപക്ഷങ്ങ ക്കെതിരായുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ മുസ്തഫിസുറിന്റെ ഫ്രാൻഞ്ചൈസിയിലുള്ള സ്ഥാനത്തെ പറ്റി ആശങ്കകൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് ഫ്രാൻഞ്ചൈസിയുടെ ആസ്ഥാനമായ കൊൽക്കത്ത നഗരത്തിൽ ഉണ്ടായ പ്രതിഷേധങ്ങൾ വിഷയം കൂടുതൽ ആശങ്കാജനകം ആക്കിയിരുന്നു.
Also Read: ഐപിഎൽ 2026 ലേലം: അബുദാബിയിൽ ഇന്ന് താരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം
നേരത്തെ ബംഗ്ലാദേശ് താരത്തിന്റെ സാന്നിധ്യത്തിൽ പ്രതിഷേധിച്ചു ഷാരൂഖ് ഖാനും , കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനെതിരെയും അനവധി വിമർശനങ്ങളും ഉയർന്നിരുന്നു. മുപ്പതുകാരനായ മുസ്തഫിസുർ ഐ പി എല്ലിലെയും അന്താരാഷ്ട്ര ക്രിക്കറ്റിലെയും സ്ഥിരം സാന്നിധ്യമാണ്. ബംഗ്ലാദേശിനായി 300 ലേറെ അന്താരാഷ്ട്ര വിക്കറ്റുകൾ കൊയ്ത താരം ഐ പി എല്ലിൽ 60 മത്സരങ്ങളിൽ നിന്നായി 65 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.
Upadating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

