വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ചരിത്രമെഴുതി നേപ്പാള്‍; ടെസ്റ്റ് ടീമിനെ പരാജയപ്പെടുത്തുന്നത് ഇതാദ്യം

nepal-vs-west-indies-rohit-paudel

ഷാര്‍ജയില്‍ നടന്ന ടി-20യിൽ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് നേപ്പാള്‍ ചരിത്രം സൃഷ്ടിച്ചു. ടെസ്റ്റ് അടക്കം എല്ലാ ഫോര്‍മാറ്റുകളിലും മത്സരിക്കുന്ന ഫുള്‍ മെംബര്‍ ടീമിനെതിരെയുള്ള നേപ്പാളിൻ്റെ ആദ്യ വിജയമാണിത്. 2014-ല്‍ നേപ്പാൾ ടി20യില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നെങ്കിലും അന്ന് അഫ്ഗാന്‍ അസോസിയേറ്റ് ടീമായിരുന്നു.

19 റൺസിനാണ് നേപ്പാളിൻ്റെ ജയം. കളിയിൽ നേപ്പാളിനായിരുന്നു ആധിപത്യം. രണ്ട് തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ അപ്രസക്തരാക്കുകയായിരുന്നു നേപ്പാൾ. നാല് പുതുമുഖങ്ങള്‍ അടങ്ങുന്ന രണ്ടാം നിര വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നയിച്ച അകീല്‍ ഹൊസൈന്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Read Also: മിഥുൻ മൻഹാസ് ബി സി സി ഐ പ്രസിഡൻ്റ്; ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ കളിക്കാത്ത മുൻ ചെന്നൈ താരം

നേപ്പാളിന്റെ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഒരു സിക്‌സറെങ്കിലും അടിക്കുകയും ആറ് ബൗളര്‍മാര്‍ ഒരു വിക്കറ്റെങ്കിലും വീഴ്ത്തുകയും ചെയ്തു. ഫീല്‍ഡിങും മികച്ചതായിരുന്നു. നേപ്പാളിന്റെ തുടക്കം മികച്ചതായിരുന്നില്ല. 3.1 ഓവറിനുള്ളില്‍ രണ്ട് ഓപ്പണര്‍മാരും പവലിയനില്‍ തിരിച്ചെത്തി.

ക്യാപ്റ്റന്‍ രോഹിത് പൗദെലും കുശാല്‍ മല്ലയും ഗുല്‍സാന്‍ ഝായുമെല്ലാമാണ് നേപ്പാളിനെ കരകയറ്റിയത്. പൗദെല്‍ 38 റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് ആണ് നേപ്പാള്‍ എടുത്തത്. വെസ്റ്റിന്‍ഡീസിന്റെ ജെയ്‌സണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് പിഴുതു. കരീബിയിന്‍സിന്റെ ബാറ്റിങ് നിരയില്‍ 22 റണ്‍സെടുത്ത നവീന്‍ ബിദെയ്‌സിയാണ് ടോപ് സ്‌കോറര്‍. നേപ്പാളിന്റെ കുശാല്‍ ഭുര്‍തെല്‍ രണ്ട് വിക്കറ്റെടുത്ത് തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News