റ്റി20 ലോകകപ്പ് 2026: ശ്രീ ലങ്കയ്ക്കെതിരെ ബ്ലാക്ക് ക്യാപ്സിന് 61 റൺസ് വിജയം

nz+ sl+ t20 world cup

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ പുറത്താക്കിയതോടെ 2026-ലെ റ്റി 20 ലോകകപ്പ് സെമിഫൈനൽ ഉറപ്പിക്കാനുള്ള സാധ്യത ന്യൂസിലാൻഡ് ഉറപ്പിച്ചു.

168 എന്ന വെല്ലുവിളി നിറഞ്ഞ സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് കൂട്ടുകെട്ടുകൾ നിലനിർത്താൻ കഴിയാതെ വരുകയും കൃത്യയമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതും പരാജയത്തിന് ആക്കം കൂട്ടി. മിച്ചൽ സാറ്റ്നറും കോൾ മക്കോഞ്ചിയും ചേർന്ന് കെട്ടിപ്പടുത്ത 84 റൺസ് ബ്ലാക്ക് ക്യപ്സിന് മുതൽക്കൂട്ടായി. രച്ചിന്റെ 4 വിക്കറ്റിനൊപ്പം, മാറ്റ് ഹെന്ററിയുടെയും സാറ്റ്നറുടെയും വിക്കറ്റുകളും ന്യൂസിലാൻഡിന്റെ വിജയത്തിന് കാരണമായി. ന്യൂസിലാൻഡിന് വേണ്ടി രച്ചിൻ രവീന്ദ്ര 22 പന്തിൽ 32 റൺസും, സാറ്റ്നർ 26 പന്തിൽ 47 റൺസും നേടി.

Also read : T20 World Cup 2026| ന്യൂസീലാൻഡിനെതിരെ സൂപ്പർ എട്ടിൽ ശ്രീലങ്കയ്ക്കു 169 റൺസ് വിജയലക്ഷ്യം

ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലലേജ് 23 പന്തിൽ 29 റൺസും, കമിൻഡു മെൻഡിസ് 23-ൽ 31 റൺസും നേടി. മഹേഷ് തീഷ്ണയും ചമീരയും 3 വിക്കറ്റും നേടി. ശ്രീലങ്കയുടെ ടോപ്പ് സ്കോറർ കമിന്ദു മെൻഡിസ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News