ഡഫിയുടെ ബൗളിംഗ് മികവിൽ വെസ്റ്റ് ഇൻഡീസിനെ തകർത്തു ന്യൂസിലൻഡിന് പരമ്പര ജയം

ജേക്കബ് ഡഫിയുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം ടെസ്റ്റിൽ 323 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ന്യൂസിലൻഡ്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഡഫി, മത്സരത്തിൽ ആകെ 9 വിക്കറ്റുകൾ കൊയ്തു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് കിവീസ് സ്വന്തമാക്കി.

462 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 138 റൺസിന് ഓൾഔട്ടായി. ഡഫി 42 റൺസ് നൽകി അഞ്ചു വിക്കറ്റുകൾ കൊയ്‌തപ്പോൾ അജാസ് പട്ടേൽ 3 വിക്കറ്റുകൾ നേടി. അവസാന ദിനം ബ്രാൻഡൻ കിംഗും ജോൺ ക്യാമ്പ്ബെല്ലും ആദ്യ സെഷനിൽ ന്യൂസിലൻഡ് ബൗളർമാരെ ചെറുത്തുനിന്നു. 87 റൺസിന് വിക്കറ്റ് നഷ്ടമില്ലാതെ നിന്ന വെസ്റ്റ് ഇൻഡീസ്, ലഞ്ചിന് മുമ്പ് 99 റൺസിന് 5 വിക്കറ്റു എന്ന നിലയിലേക്ക് കൂപ്പുകുത്തി.

മുമ്പ് കിവിസിന്റെ ഓപ്പണർമാരായ ഡെവൺ കോൺവേയും ടോം ലാതവും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ഏക ഓപ്പണിംഗ് ജോഡിയായി ചരിത്രം സൃഷ്ടിച്ചു. ന്യൂസിലൻഡ് ആദ്യ ഇന്നിങ്സിൽ 575/8 എന്ന സ്‌കോറിനും രണ്ടാം ഇന്നിങ്സ് 306/2 എന്ന നിലയിലും ഡിക്ലയർ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News