
അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടി നേപ്പാളും ഒമാനും. ഒമാനിലെ അല്‍ അമീരാറ്റില്‍ നടക്കുന്ന ഏഷ്യ- ഇ എ പി യോഗ്യതാ മത്സരത്തിന് മുമ്പുതന്നെ യോഗ്യത നേടാൻ ഇരു ടീമുകൾക്കുമായി. 2026-ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ഇനി ഒരു ടീമിന് കൂടിയാണ് അവസരമുള്ളത്.
യു എ ഇ സമോവയെ 77 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് നേപ്പാളും ഒമാനും ടി20 ലോകകപ്പ് സ്ഥാനം ഉറപ്പാക്കിയത്. സൂപ്പര്‍ സിക്‌സ് പോയിന്റ് പട്ടികയില്‍ യു എ ഇ നിലവില്‍ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റുമായി. ഒമാനും നേപ്പാളും ഒന്നാം സ്ഥാനത്തുണ്ട്. രണ്ട് ടീമുകളുടെയും നെറ്റ് റണ്‍ നിരക്ക് മാത്രമാണ് വ്യത്യാസമുള്ളത്.
ഒക്ടോബര്‍ 16 ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ യു എ ഇ ജപ്പാനെ നേരിടും. നാല് ഇന്നിംഗ്സുകളില്‍ നിന്ന് 9.40 എന്ന മികച്ച ശരാശരിയിലും ആറ് ഇക്കോണമി റേറ്റിലും പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ റിസ്റ്റ് സ്പിന്നര്‍ സന്ദീപ് ലാമിച്ചനാണ് നേപ്പാളിന്റെ ലോകകപ്പ് യോഗ്യതയില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഖത്തറിനെതിരെ 18 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

