ഏഷ്യാ കപ്പ് ഓപ്പണിങ്ങിൽ ചരിത്രം രചിച്ച് അഭിഷേക് ശർമ

abhishek-sharma-history

ഏഷ്യൻ കപ്പിൽ യു എ ഇക്കെതിരെ ഓപ്പൺ ചെയ്ത് ചരിത്രം രചിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാൻ അഭിഷേക് ശര്‍മ. 16 പന്തില്‍ നിന്ന് 30 റണ്‍സ് നേടി ശക്തമായ അടിത്തറയാണ് അദ്ദേഹം ഇന്ത്യൻ ടീമിന് നൽകിയത്. ജുനൈദ് സിദ്ദിഖിന്റെ പന്തില്‍ ആണ് പുറത്തായത്. മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും പായിച്ചാണ് ഈ സ്കോർ പടുത്തുയർത്തിയത്. മൂന്ന് സിക്‌സറുകളില്‍ ആദ്യത്തേത് ആദ്യ ഓവറിലെ ആദ്യ പന്തില്‍ ആയിരുന്നു. ഇതാണ് ചരിത്രമായത്.

ഹൈദര്‍ അലിയുടെ ആദ്യ പന്തില്‍ സിക്‌സ് നേടിയ അഭിഷേക്, ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ചേസിങിലെ ആദ്യ പന്ത് സിക്സർ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി. ഈ റെക്കോർഡ് ആണ് അദ്ദേഹം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യു എ ഇ വെറും 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ശിവം ദുബെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

Read Also: സഞ്ജുവിൻ്റെ സ്ഥാനം ഇനി മധ്യനിരയിൽ, ആകെ അഴിച്ചുപണിയണം; കൃത്യമായ സന്ദേശം നല്‍കി ഗംഭീറും സ്‌കൈയും

അഭിഷേക് നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെന്ന് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ പറഞ്ഞു. നമ്മള്‍ 200 അല്ലെങ്കില്‍ 50 റണ്‍സ് പിന്തുടരുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ അദ്ദേഹം ടോണ്‍ സെറ്റ് ചെയ്യുന്നു. പാകിസ്ഥാനെതിരായ മത്സരത്തിനായി എല്ലാവരും ആവേശത്തിലാണെന്നും സ്കൈ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News