
ഫിഫയുടെ 2025-ലെ ദ ബെസ്റ്റ് പുരസ്‌കാരം ഒസുമാനെ ഡെംബലെ കരസ്ഥമാക്കി. പി എസ് ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ആണ് ഡെംബലെ.
വനിതകളിൽ ബാഴ്സലോണയുടെ സ്പാനിഷ് മധ്യനിരതാരം എയ്റ്റാന ബോണ്‍മാറ്റി ദ ബെസ്റ്റ് പുരസ്‌കാരത്തിന് അർഹയായി. ചൊവ്വാഴ്ച രാത്രി ദോഹയില്‍ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബാലണ്‍ ഡി ഓർ പുരസ്കാരവും ഡെംബലെയ്ക്കായിരുന്നു ലഭിച്ചിരുന്നത്. അതേസമയം തുടര്‍ച്ചയായി മൂന്നാം തവണയാണ് എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ALSO READ: പിഎസ്‍ജി, എംബാപ്പെയ്ക്ക് 60 മില്യൺ യൂറോ നൽകണമെന്ന് കോടതി
അതേസമയം മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് അര്‍ജന്റീനയുടെ സാന്തിയാഗോ മോണ്ടിയേല്‍ നേടി. ഫെയര്‍ പ്ലേ പുരസ്‌കാരം ഡോ. ഹര്‍ലാസ് ന്യുകിങിന് ആണ് ലഭിച്ചത്. മികച്ച പുരുഷ ഗോള്‍കീപ്പര്‍- ജിയാന്‍ ലൂജി ഡൊണ്ണറുമ്മ, മികച്ച വനിതാ ഗോൾകീപ്പർ- ഹന്ന ഹാംപ്ടൺ, മികച്ച പുരുഷ കോച്ച്- ലൂയി എന്റിക്കെ (പിഎസ്ജി), മികച്ച വനിതാ കോച്ച്- സരിന വീഗ്മാന്‍ (ഇംഗ്ലണ്ട് ടീം) എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

