Sports – Page 100 – Kairali News | Kairali News Live

Sports

മെല്‍ മക്ലാഫിനോട് ശൃംഗരിച്ചെന്ന വാര്‍ത്തയില്‍ ക്രിസ് ഗെയില്‍ നിയമനടപടിക്ക്; വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തക മെല്‍ മക്ലാഫിനെ ഒപ്പം മദ്യപിക്കാന്‍ ക്ഷണിക്കുകയും ശൃഗരിക്കുകയും ചെയ്‌തെന്ന് ആരോപണവിധേയനായ ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ നിയമനടപടിക്ക്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓസ്‌ട്രേലിയയിലെ മുന്‍നിര...

വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയുള്ള പരാമര്‍ശം; ക്രിസ് ഗെയ്‌ലിനു 7,200 ഡോളര്‍ പിഴ; ഒരു തമാശയായിരുന്നെന്ന് ഗെയ്ല്‍

വനിതാ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് പിഴ.

ഒരു ഇന്നിംഗ്‌സില്‍ പുറത്താകാതെ 1000 റണ്‍സ്; അത്യപൂര്‍വ ലോകറെക്കോര്‍ഡ് കയ്യെത്തിപ്പിടിച്ച് ഇന്ത്യക്കാരന്‍ പ്രണവ്; തകര്‍ത്തത് 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്; നേട്ടം 323 പന്തുകളില്‍ നിന്ന്

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 300 റണ്‍സ് തികയ്ക്കാന്‍ നമ്മുടെ സീനിയര്‍ താരങ്ങള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് നേടി ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് മുംബൈക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി....

ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ന്യൂനതകള്‍; വാതുവയ്പ്പ് നിയമവിധേയമാക്കണമെന്ന നിര്‍ദ്ദേശം പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍

ക്രിക്കറ്റ് ശുദ്ധീകരണത്തിനായി ലോധ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി ന്യൂനതകളെന്ന് വിമര്‍ശനം.

റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാന്‍ ഇനി സിനദിന്‍ സിദാന്‍; റാഫേല്‍ ബെനിറ്റസിനെ റയല്‍ പുറത്താക്കി

കോച്ചായി ചുമതലയേറ്റെടുത്ത് ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ബെനിറ്റസിനെ പുറത്താക്കിയത്.

ഡേ നൈറ്റ് ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും; ദുലീപ് ട്രോഫിയില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തുടക്കമിട്ട രാപ്പകല്‍ ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും ചുവടുവയ്ക്കുന്നു.

ബിസിസിഐയെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ ജസ്റ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട്; ബിസിസിഐയ്ക്കും ഐപിഎല്ലിനും പ്രത്യക ഭരണസമിതി; സുന്ദര്‍രാമനെതിരെ നടപടിയില്ല

ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

ടെസ്റ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി കുറിച്ച് ബെന്‍ സ്‌റ്റോക്‌സ്; സ്‌റ്റോക്‌സിന്റേത് ടെസ്റ്റിലെ രണ്ടാമത് അതിവേഗ ഡബിള്‍; മറികടന്നത് സെവാഗിനെ

ടെസ്റ്റിലെ അതിവേഗത്തിലുള്ള രണ്ടാമത്തെ ഇരട്ട സെഞ്ച്വറി ഇനിമുതല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേരില്‍ കുറിക്കപ്പെടും.

മുഷ്താഖ് അലി ട്രോഫി ട്വന്റി-20; കേരളത്തിന് വിജയത്തുടക്കം; ജമ്മു കശ്മീരിനെ 5 വിക്കറ്റിന് തോല്‍പിച്ചു

സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളം വിജയത്തോടെ തുടങ്ങി. ജമ്മു-കശ്മീരിനെ അഞ്ചുവിക്കറ്റിനാണ് കേരളം തോല്‍പിച്ചത്.

യുവരാജും വീരുവും ഇഷാന്തും ഐപിഎല്ലിനുണ്ടാവില്ല; മൂവരെയും ടീമുകള്‍ ഒഴിവാക്കി; ഒഴിവാക്കപ്പെട്ടവരില്‍ ഡെയ്ല്‍ സ്റ്റെയ്‌നും

യുവരാജും സെവാഗും ഇഷാന്തും ഇല്ലാത്ത ടൂര്‍ണമെന്റിനായിരിക്കും ഒരുപക്ഷേ ഐപിഎല്ലിന്റെ 9-ാം സീസണ്‍ വേദിയാവുക.

മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ലാല്‍പെക് ലുവയും സുനില്‍ ഛേത്രിയുമാണ് ഇന്ത്യക്കു വേണ്ടി ഗോളുകള്‍ നേടിയത്.

ആര്‍ അശ്വിന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്; നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്

കരിയറില്‍ ആദ്യമായാണ് അശ്വിന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ബൗളിംഗ് വേഗത മണിക്കൂറില്‍ 164 കിലോമീറ്റര്‍; യന്ത്രത്തിന് പിഴച്ചപ്പോള്‍ ജോഷ് ഹാസ്ല്‍വുഡിന് ഓസിനൊരു റെക്കോര്‍ഡ്

കണക്കു ശരിയാകുമായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളറാകുമായിരുന്നു ഹാസ്ല്‍വുഡ്.

ധോണിയുടെ ജീവചരിത്ര ചിത്രം അടുത്ത സെപ്തംബറില്‍ തിയറ്ററില്‍; എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ സംവിധാനം നീരജ് പാണ്ഡെ

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

ഇന്ത്യ സാഫ് ഫുട്‌ബോള്‍ സെമിയില്‍; നേപ്പാളിനെ തകര്‍ത്തത് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക്

ആദ്യമത്സരത്തില്‍ തന്നെ എതിരില്ലാത്ത ഒരു ഗോളിന് ശ്രീലങ്കയോട് തോറ്റാണ് നേപ്പാള്‍ എത്തിയത്.

ഏകദിന റാങ്കിംഗില്‍ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താന്‍ ആദ്യ പത്തില്‍; ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി

ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ആരംഭിച്ച ശേഷം അഫ്ഗാന്‍ ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്.

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; 551 റണ്‍സിന് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു; വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

നാല് അര്‍ധ സെഞ്ച്വറികളുമായി ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍.

സാഫ് കപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ; നേപ്പാളിനെ നേരിടും

നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നു ജയിക്കാനായാല്‍ ഇന്ത്യക്ക് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം.

ടെന്നീസിലെ ആദ്യ ശതകോടീശ്വരനാകാന്‍ ഫെഡററും ജോക്കോവിച്ചും; അടുത്ത ഗ്രാന്‍ഡ്സ്ലാം സീസണില്‍ നേട്ടം കീഴടക്കുക ലക്ഷ്യം

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും പൊന്‍കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കാനുള്ള പ്രയാണത്തിലാണ്.

ഫുട്‌ബോളിനായി കൈകോര്‍ത്ത് സച്ചിനും ക്രിസ്റ്റ്യാനോയും; സച്ചിന്റെ സ്മാഷുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരാര്‍ ഒപ്പിട്ടു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സഹഉടമയായ സ്‌പോര്‍ട്‌സ് സെന്‍ട്രിക് വിര്‍ച്വല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരാര്‍ ഒപ്പിട്ടു.

ലിയോണല്‍ മെസ്സിക്കു നേരെ അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രതിഷേധം; മെസ്സിയെ തുപ്പുകയും അപമാനിക്കുകയും ചെയ്തു; പ്രതിഷേധിച്ചത് റിവര്‍പ്ലേറ്റ് ക്ലബ് ആരാധകര്‍

കഴിഞ്ഞ ദിവസം ക്ലബ് ലോകകപ്പ് ഫൈനലില്‍ ബാഴ്‌സലോണയോട് തോറ്റ റിവര്‍പ്ലേറ്റ് ക്ലബിന്റെ ആരാധകരാണ് മെസ്സിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.

ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; ഫെബ്രുവരിയിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ക്രീസ് വിടും

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് മക്കല്ലം ലക്ഷ്യമിടുന്നത്.

നാഗ്പൂര്‍ പിച്ചിന് താക്കീതുമായി ഐസിസി; നടപടി സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ് ഐസിസി താക്കീത് ചെയ്തത്.

സെപ് ബ്ലാറ്ററെയും മിഷേല്‍ പ്ലറ്റീനിയെയും ഫിഫ 8 വര്‍ഷത്തേക്ക് വിലക്കി; നടപടി സാമ്പത്തിക ക്രമക്കേടില്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെയും ഫിഫ ഫുട്‌ബോളില്‍ നിന്ന് വിലക്കി. 8 വര്‍ഷത്തേക്കാണ് വിലക്ക്.

മുഹമ്മദ് അസ്ഹറുദീന്‍ വീണ്ടും വിവാഹിതനായി; വധു ദീര്‍ഘകാല സുഹൃത്ത് ഷാനോന്‍ മാരി; അസ്ഹറിന്റെ മൂന്നാം വിവാഹം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ വീണ്ടും വിവാഹിതനായി. ദീര്‍ഘകാലമായി അസ്ഹറിന്റെ സുഹൃത്തായിരുന്ന ഷാനോന്‍ മാരിയെയാണ് മൂന്നാം വിവാഹത്തിലൂടെ അസ്ഹര്‍ ജീവിത പങ്കാളിയാക്കിയത്....

ക്ലബ് ലോകകിരീടം ബാഴ്‌സലോണയ്ക്ക്; റിവര്‍പ്ലേറ്റിനെ മൂന്നു ഗോളിന് തോല്‍പിച്ചു; സുവാരസിന് ഇരട്ട ഗോള്‍

ക്ലബ് ലോകകിരീടം സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക്. അര്‍ജന്റീനിയന്‍ ക്ലബ് റിവര്‍ പ്ലേറ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബാഴ്‌സ കിരീടം ചൂടിയത്.

സൂപ്പര്‍ലീഗിന്റെ സൂപ്പര്‍ ക്ലൈമാക്‌സിന് കാതോര്‍ത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം; ആദ്യകിരീടം ലക്ഷ്യമിട്ട് ചെന്നൈയും ഗോവയും നേര്‍ക്കുനേര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടമാണിന്ന്. ലീഗില്‍ ഉടനീളം കാര്യമായ തിരിച്ചടികള്‍ നേരിടാതെ മുന്നേറിയ രണ്ട് ടീമുകളാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്.

യുവരാജ് സിംഗ് ഓസീസിനെതിരായ ട്വന്റി-20 ടീമില്‍; ഹര്‍ഭജനും തിരിച്ചെത്തി; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ധോണി നയിക്കും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗ് ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതാണ് ടീം സെലക്ഷന്റെ സവിശേഷത.

സ്പാനിഷ് ക്ലബ് അല്‍മേരിയക്കു വേണ്ടി പന്തുതട്ടാന്‍ ബംഗളൂരുകാരന്‍; ഇഷാന്‍ പണ്ഡിത അടുത്ത മെയില്‍ കരാര്‍ ഒപ്പിടും

ബംഗളൂരുകാരന്‍ ഇഷാന്‍ പണ്ഡിതയെ 17-ാം വയസ്സില്‍ തേടിയെത്തിയത് ഏതൊരു ഫുട്‌ബോള്‍ താരവും സ്വപ്‌നം കാണുന്ന നേട്ടം. ഇഷാന്‍ പന്തുതട്ടാന്‍ പോകുന്നത് സ്പാനിഷ് ക്ലബ് അല്‍മേരിയക്കു വേണ്ടിയാണ്.

ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു; ധോണി പുനെയ്ക്ക്; സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും രാജ്‌കോട്ടില്‍

9.5 കോടി രൂപയ്ക്കാണ് രഹാനെയെ പുനെ സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തും രവിചന്ദ്ര അശ്വിനും പൂനെയില്‍ കളിക്കും

പരീക്ഷയേക്കാള്‍ വലുതാണോ ക്രിക്കറ്റ്; ഹിന്ദി പരീക്ഷയില്‍ ഉന്മുക്ത് ചന്ദിന് നഷ്ടം വിജയ് ഹസാരെ ട്രോഫി

പരീക്ഷ എഴുതാന്‍ ലഭിക്കുന്ന അവസാന അവസരമായതിനാലാണ് മത്സരം വേണ്ട എന്ന് തീരുമാനിച്ചതെന്നും ഉന്മുക്ത് ചന്ദ്

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും റസ്‌ലിംഗിലേക്ക്; പ്രോ റസ്‌ലിംഗ് ലീഗില്‍ ടീമുകളെ സ്വന്തമാക്കി ഇരുവരും

പ്രോ റസ്‌ലിംഗ് ലീഗില്‍ രോഹിതും കോഹ്‌ലിയും ടീമുകളെ സ്വന്തമാക്കി. ബംഗലൂരു യോദ്ധാസിന്റെ സഹഉടമയാണ് ഇപ്പോള്‍ വിരാട് കോഹ്‌ലി.

Page 100 of 106 1 99 100 101 106

Latest Updates

Don't Miss