
ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ അഭിഷേക ശർമക്കെതിരെ വെല്ലുവിളിയുമായി പാകിസ്ഥാൻ പേസ് ബോളര്‍ ഇഹ്‌സാനുല്ല ഖാൻ. ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തിൽ നിര്‍ണായക പങ്ക് വഹിച്ച ബാറ്റസ്മാനാണ് അഭിഷേക് ശര്‍മ. ഏഴ് കളികളിൽ നിന്ന് 314 റണ്‍സാണ് ഇരുന്നൂറിനടുത്ത് സ്ട്രൈക്ക് റേറ്റില്‍ അഭിഷേക് ശര്‍മ അടിച്ചുകൂട്ടിയത്.
2023 ലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ 152.65 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ താരമാണ് ഇഹ്‌സാനുല്ല ഖാൻ. “ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ എനിക്ക് അവസരം ലഭിച്ചാൽ, അഭിഷേക് ശർമ്മയെ 3-6 പന്തിൽ ഞാൻ പുറത്താക്കും,” എന്നാണ് ഇപ്പോള്‍ താരം വെല്ലുവിളിച്ചിരിക്കുന്നത്. ഇന്ത്യൻ താരത്തെ വെല്ലുവിളിക്കുന്ന വീഡിയോ ഇന്റെര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയും ഉണ്ടായി.
Also Read: ക്യാപ്റ്റന്‍റെ ഹെഡറിൽ ആദ്യജയം; സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റിനെ തളച്ച് തൃശ്ശൂർ മാജിക് എഫ്സി
താൻ ഇൻസ്വിംഗറുകൾ എറിയുന്നതാണെന്നും അത്തരം പന്തുകള്‍ നേരിടാൻ അഭിഷേക് ശര്‍മ പ്രയാസപ്പെടുന്നുണ്ടെന്നും. തന്റെ 140 കിലോമീറ്റര്‍ വേഗതിയിലെത്തുന്ന പന്തുകള്‍ 160 ആയി തോന്നുമെന്നുമൊക്കെയാണ് ഇഹ്‌സാനുല്ല ഖാന്റെ വെല്ലുവിളി.
അതേസമയം മിന്നുന്ന ഫോമില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്ന ഏത് പന്തിനെയും അതിനിസാരമായി നേരിടുന്ന താരമാണ് അഭിഷേക് ശര്‍മ. ഏഷ്യാ കപ്പിൽ മൂന്ന് അർദ്ധ സെഞ്ച്വറികളാണ് താരം കുറിച്ചത്. ഈ സീസണിൽ കളിച്ച 12 ടി20 മത്സരങ്ങളിൽ 49.41 ശരാശരിയില്‍ 208.8 സ്ട്രൈക്ക് റേറ്റില്‍ 593 റൺസാണ് അഭിഷേക് നേടിയിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

