അമേരിക്കയെ എറിഞ്ഞിട്ട് ഉസ്മാൻ താരിഖും ഷദാബ് ഖാനും; കൊളംബോയിൽ പാകിസ്ഥാന് തകർപ്പൻ വിജയം

PAK VS USA

ടി20 ലോകകപ്പിൽ അമേരിക്കയെ തകർത്ത് പാകിസ്ഥാൻ 32 റൺസിന്റെ വിജയം. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഓപ്പണർ സഹിബ്‌സാദ ഫർഹാന്റെ തകർപ്പൻ പ്രകടനമാണ് കരുത്തായത്. 41 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 73 റൺസാണ് താരം അടിച്ചുകൂട്ടിയത്. അവസാന ഘട്ടത്തിൽ ഷദാബ് ഖാൻ (12 പന്തിൽ 30) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് പാക് സ്കോർ 190-ൽ എത്തിച്ചത്. അമേരിക്കയ്ക്ക് വേണ്ടി ഷാഡ്‌ലി ഷാൽക്‌വിക്ക് 25 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി.

ALSO READ: T20 World Cup 2026: സഞ്ജുവിന് അവസരം| അഭിഷേക് ശർമയ്ക്ക് പകരം ഡൽഹിയിൽ കളിക്കുമോ?

പാകിസ്ഥാൻ നിരയിൽ വിവാദ സ്പിന്നർ ഉസ്മാൻ താരിഖ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഷദാബ് ഖാൻ രണ്ട് വിക്കറ്റും മുഹമ്മദ് നവാസ് ഒരു വിക്കറ്റും സ്വന്തമാക്കി. സൽമാൻ മിർസയ്ക്ക് പകരം ഉസ്മാൻ താരിഖിനെ ഉൾപ്പെടുത്തിയാണ് പാകിസ്ഥാൻ കളത്തിലിറങ്ങിയത്. അമേരിക്കൻ നിരയിൽ അലി ഖാൻ, സായ്‌തേജ മുക്കാമല്ല എന്നിവർക്ക് പകരം എഹ്‌സാൻ ആദിലും ഷയാൻ ജഹാൻഗിറും ടീമിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News