
ഐപിഎൽ ലേലത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മത്തീഷ പതിരാനയെ 18 കോടി രൂപയ്ക്കു സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ക്യാമറൺ ഗ്രീനിനെ ഐപിഎൽ ചരിത്രത്തിൽ ഒരു വിദേശ താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന തുകയായ 25.20 കോടി രൂപക്ക് സ്വന്തമാക്കിയതിന് പിന്നാലെ ആണ് കൊൽക്കത്ത ശ്രീലങ്കൻ താരത്തെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ശ്രീലങ്കൻ താരമായി ഫാസ്റ്റ് ബൗളർ മാറി.
ലസിത് മലിംഗയെ അനുസ്മരിപ്പിക്കുന്ന ബൗളിംഗ് ആക്ഷൻ ഉള്ള 22 കാരനായ പാതിരാനയുടെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു. അതിവേഗ യോർക്കറുകളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഇതുവരെ പ്രതിനിധീകരിച്ചത് ചെന്നൈ സൂപ്പർ കിങ്സിനെയാണ്.
Also read: ഐപിഎൽ 2026 ലേലം: അബുദാബിയിൽ ഇന്ന് താരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം
വാശിയേറിയ ലേലപോരാട്ടമാണ് പതിരാനക്ക് വേണ്ടി അരങ്ങേറിയത്. തുടക്കത്തിൽ ഡൽഹി ക്യാപിറ്റൽസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിൽ നടന്ന ലേല മത്സരം. ഡൽഹിപിന്മാറിയതിന് പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ആയി. അവസാനം വമ്പൻ തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പതിരാനെ സ്വന്തമാക്കിയത്.
Also read: ക്യാമറൺ ഗ്രീൻ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരം
ഡെത്ത് ഓവറുകളിലെ നിയന്ത്രണവും അസാധാരണ ആക്ഷനും അദ്ദേഹത്തെ ടി20 ക്രിക്കറ്റിലെ വിലപ്പെട്ട ബൗളർമാരിൽ ഒരാളാക്കുന്നു. ഐപിഎല്ലിൽ അതിവേഗബൗളർമാർക്കും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾക്കും ഫ്രാഞ്ചൈസികൾ എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്നതും പാതിരാനയുടെ മൂല്യം വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

