എലീസ് പെറിയും ആനബൽ സതർലൻഡും വനിതാ പ്രീമിയർ ലീഗ് 2026 സീസണിൽ നിന്ന് പിന്മാറി

WPL

ഓസ്ട്രേലിയൻ താരങ്ങളായ എലീസ് പെറിയും ആനബൽ സതർലൻഡും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വനിതാ പ്രീമിയർ ലീഗ് 2026 സീസണിൽ നിന്ന് പിന്മാറി. പെറിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും സതർലൻഡിന്റെ ടീമായ ഡൽഹി ക്യാപിറ്റൽസിനും ഇത് വലിയ തിരിച്ചടിയാണ്.

എലീസ് പെറിയുടെ സ്ഥാനത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സായലി സത്ഘരെയെ ടീമിൽ ഉൾപ്പെടുത്തി. 30 ലക്ഷം രൂപയുടെ റിസർവ് വിലയ്ക്കാണ് സത്ഘരെ ബെംഗളൂരു ടീമിൽ എത്തുന്നത്. ഡൽഹി ക്യാപിറ്റൽസ് ആനബൽ സതർലൻഡിന്റെ പകരക്കാരിയായി ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ അലാന കിംഗിനെ 60 ലക്ഷം രൂപയ്ക്ക് ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സീസണിൽ UP വാരിയേഴ്സിനെ പ്രതിനിധീകരിച്ച കിംഗ് 27 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ നേടിയ അനുഭവസമ്പത്തുള്ള താരമാണ്.

2024ൽ RCB കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച പെറി 347 റൺസുമായി ഓറഞ്ച് ക്യാപ് നേടിയിരുന്നു. പരിക്കുകൾ അലട്ടിയ 2025 സീസണിലും അവർ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഡൽഹിക്കായി കഴിഞ്ഞ സീസണിൽ സതർലൻഡും മികച്ച ബൗളിംഗ് പ്രകടനം നടത്തി.

അതേസമയം, UP വാരിയേഴ്സും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഐസിസി വനിതാ ടി20 ലോകകപ്പ് ക്വാളിഫയറിനായി നേപ്പാളിലേക്ക് തിരിക്കുന്ന താരാ നൊറിസിന് പകരമായി അൺക്യാപ്ഡ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ചാർലി നോട്ടിനെയാണ് 10 ലക്ഷം രൂപയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. വനിതാ പ്രീമിയർ ലീഗ് ജനുവരി 9ന് നവി മുംബൈയിൽ മുംബൈ ഇൻഡ്യൻസ്– റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തോടെ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News