
ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയം സഞ്ജു-ജഡ്ഡു കൈമാറ്റമാണ്. ഐപിഎൽ ലേലത്തിന് മുമ്പുള്ള ഐപിഎൽ ട്രഡിങ് നടക്കുന്നത് എപ്രകാരമാണ്. അതിന്റെ നയമവശങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാം.
ലേലത്തിനി മുന്നോടിയായി ടീമുകൾ പരസ്പരം കളിക്കാരെ കൈമാറ്റം ചെയ്യുന്നതിനായുള്ള ധാരണയാണ് ഐപിഎൽ ട്രേഡിങ്. ബാർട്ടർ സിസ്റ്റം പോലയൊണ് ട്രേഡ് നടക്കുക. കളിക്കാരന് പകരം കളിക്കാരൻ, അല്ലെങ്കിൽ മുഴുവൻ പണവും നൽകിയാണ് കൈമാറ്റം നടത്തുക. ഐപിഎൽ ചരിത്രത്തിൽ ഇതു പോലെ മുന്നെ ഏറെ ചർച്ചചെയ്യപ്പെട്ട കൈമാറ്റമാണ് 2024 സീസണിന് മുമ്പ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തിയത്.
Also Read: ഇനി ടെസ്റ്റാവേശം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യ റെഡി; മത്സരങ്ങൾ എവിടെ കാണാം?
ഒരു താരത്തിന് തന്റെ ഫ്രൗഞ്ചൈസിയോട് വേറൊരു ഫ്രാഞ്ചൈസിക്ക് ട്രേഡ് ചെയ്യാനോ ലേലത്തിന് വിടാനോ ആവശ്യപ്പെടാം. ട്രേഡ് നടക്കുകയാണെങ്കിൽ മുൻ ടീമിൽ നിന്ന് ലഭിച്ച അതേ പ്രതിഫലം തന്നെ പുതിയ ടീമിൽ നിന്ന് താരത്തിന് ലഭിക്കും. സ്വീകരിച്ച താരത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള തുക ടീമിന്റെ ലേലത്തിനായുള്ള തുകയിൽ നിന്ന് കുറയുകയും ചെയ്യും. എന്നാൽ കളിക്കാരനെ വിൽക്കുന്ന ടീമിന് ലേലത്തിൽ ഉപയോഗിക്കാവുന്ന തുക വർധിക്കുകയും ചെയ്യും.
ട്രേഡ് വിൻഡോകൾ ആരംഭിക്കുന്നത് സീസൺ അവസാനിച്ച് ഒരു മാസം മുതൽ ലേലത്തിന് ഒരു ആഴ്ച മുമ്പ് വരെയുള്ള സമയത്താണ്. ട്രേഡിൽ ധാരണയായി കഴിഞ്ഞാൽ കരാർ ബിസിസിഐക്ക് സമർപ്പിക്കാം. വ്യാപാരത്തിൽ പൊരുത്തക്കേടുകൾ, ക്രമക്കേടുകൾ, ലംഘനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കരാർ റദ്ദാക്കാൻ ബിസിസിഐക്ക് സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

