
ഫിഫ ഫുട്ബോൾ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ അർമേനിയയെ തകർത്ത് പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജാവോ ഫെലിക്സും ജോയോ ഫെലിക്സും ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ടീമിന്റെ കിടിലൻ വിജയം.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പോർച്ചുഗൽ ആധിപത്യമായിരുന്നു കളത്തിൽ കണ്ടത്. 10-ാം മിനിറ്റിൽ തന്നെ ജാവോ ഫെലിക്സ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 21-ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ഗോൾ പിറന്നു. 31-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോൾ പിറന്നത്. ഇത്തവണ പറങ്കിപ്പടയ്ക്കായി ജോവോ കകാൻസെലോ വലകുലുക്കി. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലീഡ് ചെയ്തു.
ALSO READ: മുഹമ്മദ് ആഷിഖ് എന്ന ‘സൈലന്റ് കില്ലര്‍’; ആദ്യ കെ സി എല്‍ കിരീടം സ്വപ്നംകണ്ട് നീലക്കടുവകള്‍
ഇരട്ട ഗോൾ നേടിയതോടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പട്ടികയിൽ താരം രണ്ടാമതെത്തി. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയെയാണ് റൊണാൾഡോ മറികടന്നത്. യോഗ്യത റൗണ്ടിൽ റൊണാൾഡോ 38 ഗോളുകളും മെസി 36 ഗോളുകളുമാണ് നേടിയത്. 39 ഗോളുകളുള്ള ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസാണ് പട്ടികയിൽ ഒന്നാമത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

