ഐപിഎൽ ലേലത്തിൽ ഏറ്റവും വിലയേറിയ അൺക്യാപ്ഡ് താരമായി പ്രശാന്ത് വീർ

prasanth veer

ഐപിഎൽ ലേലത്തിൽ പുതിയ ചരിത്രം കുറിച്ച് യുവ ഓൾറൗണ്ടർ പ്രശാന്ത് വീർ. ചെന്നൈ സൂപ്പർ കിംഗ്സ് 14.20 കോടി രൂപ ചെലവഴിച്ചാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അൺക്യാപ്ഡ് താരമെന്ന റെക്കോർഡ് പ്രശാന്ത് വീറിന്റെ പേരിലായി. 2022 മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്ക് വിറ്റുപോയ ആവേശ് ഖാന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്.

Also read: ഐപിഎൽ 2026 ലേലം: അബുദാബിയിൽ ഇന്ന് താരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം

30 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയോടെയാണ് പ്രശാന്ത് വീർ ലേലത്തിലേക്ക് എത്തിയിരുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസുമാണ് ആദ്യം വിലപെശൽ നടത്തിയത് . എന്നാൽ മുംബൈ ലേലത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് മത്സരരംഗത്തെത്തി. തുടർന്ന് രാജസ്ഥാൻ റോയൽസും പ്രശാന്തിനായി താൽപര്യം പ്രകടിപ്പിച്ചു. ഒടുവിൽ 14.20 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സാണ് പ്രശാന്ത് വീറിനെ സ്വന്തമാക്കിയത്.

Also read: ഐപിഎൽ ലേലം: പതിരാനയ്ക്ക് 18 കോടി; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ശ്രീലങ്കൻ താരം

ഉത്തർപ്രദേശിൽ നിന്നുള്ള 20 കാരനായ പ്രശാന്ത് വീർ ഒരു ഇടങ്കൈ സ്പിൻ-ബൗളിംഗ് ഓൾറൗണ്ടറാണ്. നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ആണ് ചെന്നൈ പ്രശാന്ത് വീറിനെ കാണുന്നതെന്ന് വിലയിരുത്തുപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News