
വെറും 141 ബോളിൽ ഡബിൾ സെഞ്ചുറി നേടി ഗംഭീര തിരിച്ചുവരവുമായി പൃഥ്വി ഷാ. തിങ്കളാഴ്ച ചണ്ഡീഗഡിനെതിരായ രഞ്ജി ട്രോഫിയിലാണ് മഹാരാഷ്ട്രയ്ക്കായി അദ്ദേഹം തൻ്റെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. നേരത്തേ മുംബൈ ടീമിലായിരുന്ന താരം, പുറത്തായതിനെ തുടർന്നാണ് മഹാരാഷ്ട്രയ്ക്കായി രഞ്ജി മത്സരം കളിക്കുന്നത്.
ആദ്യ ഇന്നിങ്സില്‍ വെറും എട്ട് റണ്‍സിന് പുറത്തായ 25-കാരൻ രണ്ടാം ഇന്നിങ്സിൽ ഗംഭീര പെർഫോമൻസ് കാഴ്ചവെക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 104 റണ്‍സിന്റെ ലീഡ് നേടിയതിന് ശേഷം കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. മൂന്നാം ദിനത്തിലെ പ്രഭാത സെഷനില്‍, ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറി ഷാ നേടി. 20 മാസത്തിനിടെ 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡാണിത്.
Read Also: ശ്രേയസ് അയ്യര്‍ ഐ സി യുവില്‍; പരുക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്
നേരത്തേ രഞ്ജിയിൽ വേഗതയേറിയ ഇരട്ട സെഞ്ചുറി നേടിയ റെക്കോര്‍ഡ് രവി ശാസ്ത്രിയുടെ പേരിലാണ്. 1985 ല്‍ ബറോഡയ്ക്കെതിരെ 123 പന്തില്‍ അദ്ദേഹം ഡബിൾ അടിച്ചു. കഴിഞ്ഞയാഴ്ച കേരളത്തിനെതിരെയാണ് ഷാ മഹാരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് റണ്ണൗട്ടായെങ്കിലും പകരം രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

