അക്രമോ വഖാർ യൂനിസോ അല്ല ഇന്ത്യയുടെ വന്മതിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ബോളർ: വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

Rahul Dravid Names Toughest Bowler He Face

16 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറായിരുന്നു രാഹുൽ ദ്രാവിഡിന്റേത്. തന്റെ കരിയറിൽ നേരിടാൻ ബുദ്ധിമുട്ടേറിയ ബോളർമാരാരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. കുട്ടി സ്റ്റോറീസ് വിത്ത് ആശ്, എന്ന ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ, മുത്തയ്യ മുരളീധരൻ, ഷോൺ പൊള്ളോക്ക്, വസീം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ, ചാമിന്ദ വാസ്, കോർട്ട്നി വാൽഷ്, ജെയിംസ് ആൻഡേഴ്‌സൺ, സ്റ്റുവർട്ട് ബോർഡ്, മഖായ എന്റിനി തുടങ്ങി നിരവധി ബോളർമാരെ നേരിട്ടുള്ള രാഹുൽ ദ്രാവിഡ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തിനെയും ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനെയുമാണ് നേരിടാൻ ഏറ്റവും പ്രയാസമുള്ള ബോളർമാരായി തെരഞ്ഞെടുത്തത്.

Also Read: കെസിഎൽ സീസൺ 2-ന് ആവേശത്തുടക്കം; ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പരാജയപ്പെടുത്തി

മറ്റാരേക്കാളും എന്റെ ഓഫ് സ്റ്റമ്പിനെ ഏറ്റവും കൂടുതൽ വെല്ലുവിളിച്ചത്ര മഗ്രാത്ത് ആയിരുന്നു എന്നാണ് ദ്രാവിഡ് പറഞ്ഞത്. സ്ഥിരതയുടെയും കഴിവിന്റെയും കാര്യത്തിൽ, നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളറായിരുന്നു മഗ്രാത്ത് എന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News