രഞ്ജി ട്രോഫി: പഞ്ചാബിനോട് ലീഡ് വഴങ്ങി; സമനിലയില്‍ കുരുങ്ങി കേരളം

RANJI TROPHY

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. 371 റണ്‍സിനാണ് കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ പഞ്ചാബ് 65 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. ലീഡിന്റെ മികവില്‍ പഞ്ചാബിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചു. കേരളം ഒരു പോയിന്റ് നേടി. ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബിന്റെ ഹര്‍നൂര്‍ സിങ്ങാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി .പഞ്ചാബിന് വേണ്ടി 170 റണ്‍സാണ് ഹര്‍നൂര്‍ സിങ്ങ് എടുത്തത്.

അവസാന ദിവസം കളി ആരംഭിച്ചപ്പോള്‍ ബാബ അപരാജിത്തും അഹ്മദ് ഇമ്രാനും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് 20 റണ്‍സ് കൂടി അടിച്ചെടുത്തു.അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബാബ അപരാജിത് പുറത്തായത്.51 റണ്‍സെടുത്ത അപരാജിത് ആയുഷ് ഗോയലിന്റെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറിനൊപ്പം ചേര്‍ന്ന് അഹ്മദ് ഇമ്രാന്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എട്ടാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. കേരളത്തിന്റെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു.

Also read – ‘മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ അടുത്ത മാര്‍ച്ചില്‍, അല്ലെങ്കില്‍ അതിനടുത്ത വര്‍ഷം എത്തുമെന്ന് തന്നെ കരുതുന്നു’; സംഘാടകരുടെയും കായിക മന്ത്രിയുടെയും ശ്രമങ്ങളെ അഭിനന്ദിച്ച് സിബി ഗോപാലകൃഷ്ണന്‍

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 323 റണ്‍സെന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മത്സരം തുടങ്ങി വൈകാതെ തന്നെ കേരളത്തിന് ഷോണ്‍ റോജറുടെ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത ഷോണ്‍ റോജറെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി ആയുഷ് ഗോയലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് അഹ്മദ് ഇമ്രാന്റെ വിക്കറ്റും നഷ്ടമായി. 86 റണ്‍സെടുത്ത അഹ്മദ് ഇമ്രാന്‍ കൃഷ് ഭഗതിന്റെ പന്തില്‍ സലീല്‍ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. 10 ബൌണ്ടറികള്‍ അടങ്ങുന്നതായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍ കൂടിയായ അഹ്മദ് ഇമ്രാന്റെ ഇന്നിങ്‌സ്.

തുടര്‍ന്നെത്തിയ നിധീഷ് അക്കൌണ്ട് തുറക്കും മുന്‍പെ തന്നെ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 371ന് അവസാനിച്ചു. അക്ഷയ് ചന്ദ്രന്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് നാലും ആയുഷ് ഗോയല്‍, നമന്‍ ധീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News